കൃഷ്ണ നദീ ഫെസ്റ്റിവല്‍: വിജയവാഡയില്‍ ഇറച്ചി വില്‍പന നിരോധിച്ചു
text_fieldsഹൈദരാബാദ്: തെലങ്കാനയിലെ പ്രശസ്ത ആഘോഷമായ കൃഷ്ണ പുഷ്കരലുവിന് മുന്നോടിയായി വിജയവാഡ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഇറച്ചി വില്‍പന നിരോധിച്ചു. 16 ദിവസത്തേക്കാണ് നിരോധം. 12 ദിവസങ്ങളായി നടക്കുന്ന കൃഷ്ണാ നദി ആഘോഷണങ്ങളുടെ ഭാഗമായാണ് നിരോധമേര്‍പ്പെടുത്തിയതെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കി. രണ്ടാഴ്ച ഇറച്ചിക്കടകള്‍ പുട്ടിയിടണമെന്നും അനധികൃതമായി മാംസ വില്‍പന നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കോര്‍പറേഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
എന്നാല്‍ ഇറച്ചി നിരോധം ഇഷ്ടപ്പെട്ട ഭക്ഷണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികളും ജനങ്ങളും രംഗത്തത്തെിയിട്ടുണ്ട്. മാംസ വില്‍പന നിരോധിച്ച കോര്‍പറേഷന്‍്റെ നടപടി പുന:പരിശോധിക്കണമെന്ന് മുനിസിപ്പല്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജൈന ആഘോഷങ്ങളുടെ ഭാഗമായി 2015 ല്‍ മുംബൈയിലും ഇറച്ചി വില്‍പന നിരോധിച്ചിരുന്നു.
12 വര്‍ഷത്തില്‍ ഒരിക്കലാണ് പ്രശ്സത കൃഷ്ണാ നദീ ആഘോഷം നടക്കുക. ആഗസ്റ്റ് 12 മുതല്‍ 23 വരെയാണ് ആഘോഷങ്ങള്‍ നടക്കുന്നത്. ആഘോഷത്തിന്‍്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍ വേ വിജയവാഡയിലേക്ക് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും തീര്‍ഥാടകര്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്. കൃഷ്ണാ നദിയില്‍ 52 ഘാട്ടുകളാണ് ആഘോഷത്തിനായി സജീകരിച്ചിരിക്കുന്നത്. ഘാട്ടുകളില്‍ സി.സി.ടി.വികള്‍ സ്ഥാപിച്ചതുള്‍പ്പെടെ കനത്ത സുരക്ഷ ഉറപ്പാക്കിയതായി ജില്ലാ പൊലീസ് സൂപ്രണ്ട് രമാ രാജേശ്വരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.