ലഷ്‌കറെ ത്വയ്യിബക്ക് പാക് സൈന്യം സഹായം നൽകാറുണ്ടെന്ന് ബഹാദുർ അലി (Video)
text_fieldsന്യൂഡൽഹി: പാകിസ്താനിലെ നിരോധിത സംഘടനയായ ലഷ്‌കറെ ത്വയ്യിബയിലെ ഭീകരര്‍ക്ക് പാക് സൈന്യം പരിശീലനം നല്‍കുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. കശ്മീരില്‍ നിന്നും കഴിഞ്ഞ മാസം പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ ബഹദൂര്‍ അലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അലിയുടെ വെളിപ്പെടുത്തലുകളുടെ വിഡിയോ എൻ.െഎ.എ പുറത്ത് വിട്ടിട്ടുണ്ട്.
കശ്മീരിലെ നിലവിലെ സംഘര്‍ഷാവസ്ഥ മുതലെടുത്ത് മേഖലയില്‍ നുഴഞ്ഞുകയറി അശാന്തി പരത്താനായിരുന്നു ലഷ്‌കര്‍ നല്‍കിയ നിര്‍ദേശം. പാകിസ്താനിൽ നിന്നും അഫ്ഗാനിസ്താനിൽ നിന്നുമുള്ള 30 മുതല്‍ 50 വരെ അംഗങ്ങള്‍ ക്യാമ്പിൽ ഉണ്ടാകാറുണ്ടെന്നാണ് ബഹദൂര്‍ അലി മൊഴി നൽകി. ലഷ്‌കര്‍ ക്യാമ്പുകള്‍ പാക് സേന സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടെന്നും ഭീകരന്‍ വെളിപ്പെടുത്തി. മേജർസാഹിബെന്നും ,ക്യാപ്റ്റൻ സാഹിബ് എന്നുമായിരുന്നു അവരെ വിശേഷിപ്പിച്ചിരുന്നതെന്ന് അലി വിഡിയോയിൽ വ്യക്തമാക്കുന്നു.
ജൂൺ 11,അല്ലെങ്കിൽ 12 തീയ്യതികളിലാണ് അലിയും രണ്ട് ഭീകരരും ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയെതന്ന് എൻ.െഎ.എ െഎ.ജി സഞജീവ് കുമാർ പറഞ്ഞു .അലിയിൽ നിന്ന് നേരത്തെ എ.കെ-47 തോക്ക്, ഗ്രനേഡ്, അത്യാധുനിക ആശയവിനിമയ സംവിധാനങ്ങള്‍ തുടങ്ങി നിരവധി ഉപകരണങ്ങള്‍ സൈന്യം പിടിച്ചെടുത്തിരുന്നു.
വിഡിയോ കടപ്പാട്: എൻ.ഡി ടിവി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.