സൗദി ഓജര്‍: തൊഴിലാളികളുടെ ആദ്യസംഘം വ്യാഴാഴ്ച എത്തും
text_fieldsജിദ്ദ: സൗദി ഓജര്‍ കമ്പനിയില്‍ നിന്ന് നാട്ടിലേക്ക് തിരിക്കുന്ന തൊഴിലാളികളുടെ ആദ്യസംഘം വ്യാഴാഴ്ച ഡൽഹിയിലെത്തും. രാവിലെ 10.20ന് ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന സംഘം വൈകുന്നേരം ആറിന് ഡല്‍ഹിയിൽ വിമാനമിറങ്ങും. ഉത്തരേന്ത്യന്‍ സംസഥാനങ്ങളില്‍ നിന്നുള്ള 25ഓളം പേരാണ് സൗദി എയര്‍ലൈന്‍സില്‍ യാത്ര തിരിക്കുന്നത്. തിരിച്ചു പോവുന്നവരുടെ ആദ്യസംഘത്തില്‍ മലയാളികള്‍ ഇല്ല.
സൗദി അറേബ്യയുടെ ചെലവിലാണ് ഇവരുടെ യാത്ര. നേരത്തെ എക്സിറ്റ് അടിച്ച് കാത്തിരിക്കുന്ന മലയാളികൾ ഉള്‍പെടെയുള്ളവരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമാവുമെന്നാണ് കരുതുന്നത്. ശമ്പളക്കുടിശ്ശിക ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ തൊഴിലാളികളുടെ അക്കൗണ്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്വീകരിച്ചിട്ടുണ്ട്.
എട്ട് മാസത്തോളം ശമ്പളം മുടങ്ങി ദുരിതമനുഭവിച്ച് ലേബര്‍ക്യാമ്പില്‍ കഴിഞ്ഞ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നത് അടക്കം കാര്യങ്ങളില്‍ തീരുമാനമായത് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി.കെ. സിങിന്‍റെ സന്ദര്‍ശനത്തോടെയായിരുന്നു. അതിനു പിന്നാലെ തൊഴിലാളികളുടെ കാര്യത്തില്‍ നീതി നടപ്പാക്കണമെന്ന് രാജ നിര്‍ദേശവും വന്നു. ഇതോടെ കൂടുതല്‍ പേര്‍ എക്സിറ്റില്‍ പോവാന്‍ തയാറാവുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.