സംയുക്ത വിവാഹമോചന അപേക്ഷ: കോടതികള്‍ കാരണം അന്വേഷിക്കേണ്ടെന്ന് മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: സംയുക്ത വിവാഹമോചന അപേക്ഷകള്‍ കോടതി നടപടികളില്‍ കുരുക്കിയിടുന്നതെന്തിനെന്ന് മദ്രാസ് ഹൈകോടതി. പരസ്പര സമ്മതപ്രകാരം ദമ്പതികള്‍ നല്‍കുന്ന മോചന ഹരജികളില്‍ കോടതികള്‍ കാരണം അന്വേഷിച്ചുപോകേണ്ടെന്നും ഉടന്‍ തീര്‍പ്പുകല്‍പിക്കണമെന്നും ജസ്റ്റിസ് കെ.കെ. ശശിധരന്‍, ജസ്റ്റിസ് എന്‍. ഗോകുല്‍രാജ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
നടപടി താമസിപ്പിക്കുന്നത് കോടതികള്‍ക്ക് ഉചിതമല്ല. ഇരുവിഭാഗവും വ്യക്തമാക്കുന്ന കാര്യങ്ങള്‍ അംഗീകരിച്ച് നിയമപരമായ വേര്‍പെടുത്തല്‍ സുഗമമായി നടത്തിക്കൊടുക്കണം. വസ്തുത കണ്ടത്തെുന്ന അധികാരത്തോടെ കോടതികള്‍ കൂടുതല്‍ കാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ളെന്നും കോടതി ഉത്തരവിട്ടു.
2013ല്‍ വിവാഹിതരാകുകയും ഒരു വര്‍ഷത്തിനു ശേഷം പിരിയുകയും ചെയ്ത ഹിന്ദു ദമ്പതികള്‍ നല്‍കിയ സംയുക്ത വിവാഹ മോചന ഹരജി തിരുനെല്‍വേലി കുടുംബകോടതി തള്ളിയിരുന്നു. വേര്‍പിരിയുന്നതിന് വ്യക്തമായ കാരണം കാണിച്ചിട്ടില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.
തുടര്‍ന്ന് ഇവര്‍ മദ്രാസ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കീഴ്കോടതിയുടെ തീരുമാനത്തില്‍ അസംതൃപ്തി രേഖപ്പെടുത്തിയ ഹൈകോടതി, ഉത്തരവ് റദ്ദാക്കുകയും ഹിന്ദു വിവാഹനിയമം 13 -ബി (2) പ്രകാരം വിവാഹമോചനം അംഗീകരിച്ചുകൊടുക്കുകയും ചെയ്തു. കീഴ്കോടതിയുടെ തീരുമാനം പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും ദമ്പതികള്‍ വേര്‍പിരിഞ്ഞിട്ട് ഒരുവര്‍ഷത്തിലേറെയായതിനാല്‍ അവരെ ഒരുമിപ്പിക്കുക അസാധ്യമാണെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. ഒരുമിക്കാന്‍ നിര്‍ബന്ധിക്കുന്നതിനു പകരം ദമ്പതികള്‍ക്ക് നിയമതടസ്സം നീക്കിക്കൊടുത്ത് വേര്‍പെടുത്തുകയാണ് ഉചിതമെന്നും ബെഞ്ച് വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.