കയ്യേറ്റമൊഴിപ്പിക്കല്‍: ധീരജവാന്‍ നിരഞ്ജന്‍ കുമാറിന്‍റെ വീടും നഗരസഭ പൊളിച്ചു നീക്കുന്നു
text_fieldsബംഗളൂരു: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്‍ ലഫ്.കേണല്‍ ഇ.കെ.നിരഞ്ജന്‍റെ വീടിന്‍റെ മുന്‍ഭാഗം ഇടിച്ചു നിരത്താന്‍ ബംഗളൂരു കോര്‍പറേഷന്‍. ബൃഹത്ത് ബംഗളൂരു മഹാനഗരപാലികയുടെ കയ്യേറ്റമൊഴിപ്പിക്കുന്നതിന്‍റെ ഭാഗമായി നഗര പരിധിക്കുള്ളിലെ 1,100 വീടുകളുടെ പട്ടികയാണ് തയാറായിട്ടുള്ളത്. ഈ പട്ടികയിലാണ് വിദ്യാരണ്യപുരയിലെ ദൊഡ്ഡബൊമ്മസന്ദ്രയിലുള്ള നിരഞ്ജന്‍റെ വീടും ഉള്‍പ്പെടുത്തിയിരിക്കുന്നത്. വീടിന്‍റെ മുന്‍ഭാഗം ഭൂമി കയ്യേറി നിര്‍മിച്ചതാണെന്നു കാണിച്ച് കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
മഴച്ചാലുകള്‍ കയ്യേറി നിര്‍മിച്ചതാണെന്ന് കാട്ടി വീടിന്‍റെ മുന്‍വശത്തെ രണ്ട് പ്രധാന തൂണുകളും ഇതിനു മുകളിലായുള്ള നിരഞ്ജന്‍റെ കിടപ്പുമുറിയുമാണ് പൊളിക്കുന്നതിനായി അടയാളപ്പെടുത്തിയിരിക്കുന്നത്.
വീടിന്‍റെ മുന്‍വശം പൊളിച്ചു നീക്കുന്നതിനായി കഴിഞ്ഞദിവസം രാവിലെ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. എന്നാല്‍ ബുള്‍ഡോസറുകളുടെ സഹായമില്ലാതെ, വീടിന് കേടുപാട് ഉണ്ടാക്കാത്ത വിധത്തില്‍ തങ്ങള്‍ പൊളിച്ചുമാറ്റാമെന്നും അതിനുള്ള സാവകാശം നല്‍കണമെന്നും ആവ്യെപ്പെട്ട് നിരഞ്ജന്‍റെ കുടുംബാംഗങ്ങള്‍ ബി.ബി.എം.പിക്ക് അപേക്ഷ നല്‍കി.
നാടിനു വേണ്ടി ജീവന്‍ നല്‍കിയ ജവാന്‍റെ വീട് പൊളിച്ചു മാറ്റുന്നത് രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്ന് നിരജ്ഞന്‍റെ പിതാവ് ശിവരാജന്‍ പറഞ്ഞു. ബി.ബി.എം.പി സമയമനദുവദിക്കുകയാണെങ്കില്‍ വീടിന് കോടുപാടു വരാത്തരീതിയില്‍ പൊളിച്ചു നീക്കി പുനര്‍ നിര്‍മ്മിക്കും. വീരമ്യുത്യു വരിച്ച ജവാന്‍റെ കുടുംബത്തെ ബി.ബി.എം.പി അത്രയെങ്കിലും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിരഞ്ജന്‍റെ വീടിന്‍െറ ഭാഗവും നീക്കംചെയ്യുകയെന്നത് ഒൗദ്യോഗിക ജോലിയുടെ ഭാഗമാണ്. പൊതുജനങ്ങളുടെ സൗകര്യങ്ങളെ മറികടന്ന് സ്വകാര്യവ്യക്തിക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ളെന്ന് സിവിക് കമ്മീഷണര്‍ മഞ്ജുനാഥ് പ്രസാദ് പ്രതികരിച്ചു.
കയ്യേറ്റ മൊഴിപ്പിക്കലിന്‍റെ ഭാഗമായി മഹാദേവപുര, രാജേശ്വരി നഗര്‍, യശന്ത്പുര്‍, എലഹളളി, ബൊമ്മനഹള്ളി എന്നിവിടങ്ങളിലെ അനധികൃത നിര്‍മാണങ്ങളാണ് പൊളിച്ചുനീക്കുന്നത്. നാലു മാസത്തിനുള്ളില്‍ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് ബി.ബി.എം.പിപദ്ധതിയിടുന്നത്.
കഴിഞ്ഞ ആഴ്ചയില്‍ കനത്ത മഴയത്തെുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നഗരത്തിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതോടെയാണ് മുഖ്യമന്ത്രി സിദ്ദരാമയ്യ അടിയന്തര കയ്യേറ്റമൊഴിപ്പിക്കാന്‍ ബംഗളൂരു മെട്രോപൊളിറ്റന്‍ ടാസ്ക് ഫോഴ്സിന് നിര്‍ദേശം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.