പ്രസവാവധി ഇനി ആറരമാസം
text_fieldsന്യൂഡല്‍ഹി: പൂര്‍ണ ശമ്പളാനുകൂല്യങ്ങളോടെയുള്ള പ്രസവാവധി ആറുമാസമാക്കാനുള്ള നിയമഭേദഗതി ബില്ലിന് രാജ്യസഭ പാസാക്കി. ഇതോടെ ശമ്പളാനുകൂല്യങ്ങളോടെ പ്രസാവവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയായി വര്‍ധിക്കും. മാതൃത്വ ആനുകൂല്യ നിയമഭേദഗതി ബില്ലിന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. ബില്ല് വ്യാഴാഴ്ച തന്നെ രാജ്യസഭയില്‍ അവതിപ്പിക്കുകയായിരുന്നു.
രണ്ടു മക്കളുടെ കാര്യത്തിലാണ് ആനുകൂല്യം. രണ്ടില്‍ കൂടുതല്‍ കുട്ടികളുടെ കാര്യത്തില്‍ പ്രസവാവധി 12 ആഴ്ച തന്നെയായിരിക്കും. കുട്ടികളെ ദത്തെടുക്കുന്ന അമ്മക്കും 12 ആഴ്ചത്തെ മാതൃത്വ അവധി അനുവദിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിനും വ്യവസ്ഥയുണ്ട്. 50ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ കുട്ടികളെ പരിചരിക്കുന്നതിന് ക്രഷ് നിര്‍ബന്ധമാക്കി.
24 ആഴ്ചത്തെ മാതൃത്വ അവധിയാണ് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ശിപാര്‍ശ. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം എട്ടുമാസത്തെ അവധി-ആനുകൂല്യങ്ങളാണ് നിര്‍ദേശിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.