ജി.എസ്.ടി: സ്വകാര്യ കമ്പനി വേണ്ടെന്ന് സ്വാമി
text_fieldsന്യൂഡല്‍ഹി: ചരക്കുസേവന നികുതി ബില്ലുമായി (ജി.എസ്.ടി) ബന്ധപ്പെട്ട കണക്കെടുപ്പും വിവരശേഖരണവും സ്വകാര്യകമ്പനിയെ ഏല്‍പിക്കാനുള്ള യു.പി.എ സര്‍ക്കാര്‍ തീരുമാനം പുന$പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നികുതി ശേഖരണത്തിനും കണക്കുകള്‍ക്കുമായി യു.പി.എ സര്‍ക്കാര്‍ രൂപവത്കരിച്ച ചരക്കുസേവന നികുതി ശൃംഖലയെക്കുറിച്ച് സൂക്ഷ്മപഠനം നടത്തണമെന്നാണ് സ്വാമി പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടത്. സുപ്രധാന വിവരങ്ങള്‍ സംബന്ധിച്ച ജോലികള്‍ സ്വകാര്യ കമ്പനിക്കേല്‍പിക്കാനുള്ള മുന്‍ സര്‍ക്കാര്‍ തീരുമാനം രഹസ്യവും പെട്ടെന്നെടുത്തതുമായിരുന്നെന്ന് സ്വാമി വ്യക്തമാക്കി.
ചരക്കുസേവന നികുതി ശൃംഖലക്കുപകരം സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചരക്കുസേവന നികുതി ശൃംഖലയില്‍ കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും 49 ശതമാനം ഓഹരി മാത്രമാണുള്ളത്. ചരക്കുസേവന നികുതി ശൃംഖല ലാഭമുണ്ടാക്കാത്ത സംഘടനയാണെങ്കില്‍ എന്തിനാണ് ലാഭമുണ്ടാക്കുന്ന സ്വകാര്യ സംരംഭങ്ങള്‍ക്ക് അതില്‍ ഭൂരിപക്ഷ ഓഹരിയുള്ളതെന്നും സ്വാമി ചോദിച്ചു. ഇത്തരമൊരു സുപ്രധാന ജോലി സ്വകാര്യ സംരംഭങ്ങള്‍ക്ക് ഏല്‍പിച്ചുകൊടുക്കുന്നതിനുമുമ്പ് ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച ചെയ്യുകയോ അദ്ദേഹത്തിന്‍െറ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ളെന്നും സ്വാമി പറഞ്ഞു. പാര്‍ലമെന്‍റിന്‍െറ മണ്‍സൂണ്‍ സെഷനില്‍ ജി.എസ്.ടി വിഷയത്തില്‍ സ്വാമിയുടെ മൗനം അദ്ദേഹത്തിന്‍െറ നിലപാട് വിളിച്ചോതുന്നതായിരുന്നു. എങ്കിലും പാര്‍ട്ടി വിപ്പ് ലഭിച്ച പ്രകാരം അദ്ദേഹം ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.