യു.പിയില്‍ ബി.ജെ.പി നേതാവിന് വെടിയേറ്റു; നില ഗുരുതരം
text_fieldsഗാസിയാബാദ്: : ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം അജ്ഞാതരുടെ വെടിയേറ്റ ബി.ജെ.പി നേതാവ് ബ്രിജിപാല്‍ തിയോത്യയുടെ നില ഗുരുതരം. വ്യാഴാഴ്ച വൈകിട്ട് ഗാസിയാബാദിലൂടെ കടന്നുപോവുകയായിരുന്ന ബ്രിജിപാലിന്‍റെ വാഹനവ്യൂഹത്തിനു നേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ തിയോത്യക്കും മറ്റ് അഞ്ചുപേര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ഗാസിയാബാദിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രിജിപാലിനെ മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ബ്രിജിപാല്‍ തിയോത്യ സഞ്ചരിച്ചിരുന്ന സ്കോര്‍പിയോ എസ്.യു.വി കാറിനുനേരെ ഫോര്‍ച്ച്യൂണ്‍ എസ്.യു.വിയിലത്തെിയ അക്രമികള്‍ എ.കെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള തോക്കുകള്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. 100 തവണ വെടിയുതിര്‍ത്തതായി അനുയായികള്‍ പൊലീസിനെ അറിയിച്ചു. ബ്രിജിപാലിന്‍്റെ ഡ്രൈവറുടെ നിലയും ഗുരുതമാണ്. വെടിവെപ്പിന് ശേഷം അക്രമികള്‍ രക്ഷപ്പെട്ടു.
സംഭവസ്ഥലത്തുനിന്ന് എ.കെ 47 തോക്ക്, 9എം.എം പിസ്റ്റളുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ പൊലീസ് കണ്ടെടുത്തു. അക്രമത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. വ്യക്തി വിരോധമാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതിനായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റവരുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും വിദഗ്ധ ചികിത്സക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആശുപത്രി സന്ദര്‍ശിച്ച കേന്ദ്ര മന്ത്രി മഹേഷ് ശര്‍മ്മ അറിയിച്ചു. 20 ഓളം സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെയാണ് തിയോത്യ സഞ്ചരിച്ചിരുന്നത്. 49 കാരനായ തിയോത്യ 2012 ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുരാഡ്നഗറില്‍ നിന്നും മത്സരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.