മോശം പെരുമാറ്റം; കായിക മന്ത്രിക്ക് ഒളിമ്പിക്സ് സംഘാടകരുടെ മുന്നറിയിപ്പ്
text_fieldsറിയോ ഡെ ജനീറോ: അഹങ്കാരവും മോശം പെരുമാറ്റവും ഒഴിവാക്കിയില്ലങ്കെില്‍ കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിന്‍്റെ അംഗീകാരം (അക്രഡിറ്റഷേന്‍) റദ്ദാക്കുമെന്ന് റിയോ ഒളിമ്പിക്സ് സംഘാടകര്‍. ഒളിമ്പിക് കമ്മിറ്റിയുടെ അംഗീകാരമില്ലാത്തവരെ ഒപ്പം കൂട്ടുകയും അനുമതിയില്ലാതെ പ്രവേശം നിഷേധിക്കപ്പെട്ട സ്ഥലങ്ങളില്‍ പ്രവേശിക്കുകയും ചെയ്യുന്ന വിജയ് ഗോയലിന്‍്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ളെന്ന് സംഘാടകര്‍ വ്യക്തമാക്കി .
ഒളിമ്പിക് വേദികളിലെ പ്രത്യേക ഇടങ്ങളില്‍ അംഗീകാരമില്ലാത്ത വ്യക്തികളെ പ്രവേശിപ്പിക്കാന്‍ വിജയ് ഗോയല്‍ മുതിര്‍ന്നതായി ഒന്നിലേറെ തവണ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്ന് റിയോ ഒളിമ്പിക്സ് സംഘാടക കമ്മിറ്റി കോണ്ടിനെന്‍്റല്‍ മാനേജര്‍ സാറാ പീറ്റേഴ്സണ്‍ പറഞ്ഞു. പ്രവേശനമില്ളെന്ന് ഇവരെ അറിയിക്കുമ്പോള്‍ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നത്. മന്ത്രി തങ്ങളുടെ ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും സാറ പറഞ്ഞു.
ഒളിമ്പ്യന്‍മാരുടെ ഗെയിംസ് വില്ളേജിലെ സൗകര്യങ്ങള്‍ പരിശോധിക്കാനും താരങ്ങള്‍ക്ക് ¤്രപാത്സാഹനം നല്‍കുന്നതിനുമാണ് വിജയ് ഗോയല്‍ റിയോയില്‍ എത്തിയിട്ടുള്ളത്. എന്നാല്‍ മന്ത്രിയുടെ അഹങ്കാരം അംഗീകരിക്കാന്‍ കഴിയില്ല. പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഘാടകരുടെ വാക്കുകള്‍ വിജയ് ഗോയല്‍ അംഗീകരിച്ചില്ളെന്നും സാറ കുറ്റപ്പെടുത്തി. ഈ മോശം പെരുമാറ്റം കൊണ്ട് മാത്രം മന്ത്രിയുടെ അക്രഡിറ്റഷേന്‍ റദ്ദാക്കേണ്ടി വരുമെന്നും സാറ പറഞ്ഞു.
എന്നാല്‍ ഞാന്‍ എല്ലാ ചട്ടങ്ങളും പാലിച്ചിട്ടുണ്ട്. ആരോപണം എനിക്കെതിരെയല്ലന്നും എന്‍്റെ സ്റ്റാഫിനെതിരെയാണെന്നും മന്ത്രി പറഞ്ഞു. ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കും. ഒളിംപിക് കമ്മിറ്റിയുടെ ചില തെറ്റിദ്ധാരണകളാണ് ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.