വാനിടിച്ച് പരിക്കേറ്റയാളെ രക്ഷിക്കാതെ കടന്നുകളഞ്ഞ ഡ്രൈവര്‍ അറസ്റ്റില്‍
text_fieldsന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ കാല്‍നട യാത്രക്കാരനെ വാഹനമിടിച്ചിട്ട് ആശുപത്രിയിലത്തെിക്കാതെ കടന്നുകളഞ്ഞ ടെമ്പോ വാന്‍ ഡ്രൈവറെ അറസ്റ്റു ചെയ്തു. മഹാവിര്‍ നഗറില്‍ താമസിക്കുന്ന രാജേഷ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മതിബൂലിനെ(49) ബുധനാഴ്ച പുലര്‍ച്ചെ രാജേഷിന്‍്റെ വാന്‍ ഇടിക്കുകയായിരുന്നു. റോഡരികിലേക്ക് തെറിച്ചു വീണ ഇയാളെ രാജേഷ് വന്ന് പരിശോധിച്ചെങ്കിലും ആശുപത്രിയിലത്തെിക്കാതെ വാനോടടിച്ച് പോകുകയാണുണ്ടായത്. ഈ ദൃശ്യങ്ങള്‍ വഴിയരികിലെ സി.സി.ടിവിയില്‍ പതിഞ്ഞിരുന്നു. ഒരു മണിക്കൂറോളം നേരം രക്തം വാര്‍ന്നു കിടന്ന മതിബൂലിനെ പിന്നീട് പൊലീസ് ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
പരിക്കേറ്റ് രക്തം വാര്‍ന്നുകിടന്ന മതിബൂലിന്‍്റെ സമീപത്തത്തെി മൊബൈല്‍ മോഷ്ടിച്ച് കടന്നുകളയുന്ന വ്യക്തിയുടെ ദൃശ്യങ്ങളും സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. സംഭവം സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സുഭാഷ് നഗറില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അപകട സ്ഥലത്തുനിന്ന് അരകിലോമീറ്റര്‍ അകലെ ആശുപത്രിയുണ്ടായിട്ടും പരിക്കേറ്റയാളെ ആശുപത്രിയിലത്തെിക്കാന്‍ ആരും തയാറായില്ല. മരണാസന്നനായ മതിബൂലിനെ മണിക്കൂറിന് ശേഷം പൊലീസ് എത്തിയാണ് ആശുപത്രിയിലത്തെിച്ചത്. പൊലീസ് എത്തുന്നവരെയുള്ള സമയത്ത് നിരവധി ആളുകളും വാഹനങ്ങളും ഇയാളുടെ സമീപം കടന്നുപോയെങ്കിലും ഒരാളും തിരിഞ്ഞുനോക്കിയില്ല. മരിക്കുന്നതിനു മുമ്പ് സഹായത്തിനത്തെിയ വ്യക്തിയാണ് മൊബൈല്‍ ഫോണുമായി കടന്നുകളഞ്ഞത്. റിക്ഷാഡ്രൈവറായ മതിബുല്‍ രാത്രി സെക്യൂരിറ്റി ജീവനക്കാരനായി ജോലിചെയ്തു മടങ്ങുമ്പോഴാണ് അപകടണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.