Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2016 8:46 PM IST Updated On
date_range 12 Aug 2016 8:55 PM ISTഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ വിലക്ക് സുപ്രീംകോടതി റദ്ദാക്കി
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹിയിൽ 2000 സി.സിയിൽ കൂടുതലുള്ള ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷന് ഏർപ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി റദ്ദാക്കി. വായു മലിനീകരണത്തിന് പരിഹാരം കാണാൻ ഹരിത നികുതി എന്നപേരിൽ അധിക നികുതി ഏർപ്പെടുത്തിക്കൊണ്ടാണ് വാഹന രജിസ്ട്രേഷൻ തുടരാൻ സുപ്രീംകോടതി അനുമതി നൽകിയത്. ഡീസൽ വാഹനങ്ങളുെട വിൽപന വിലയിൽ ഒരു ശതമാനം അധികനികുതിയാണ് ഏർപ്പെടുത്തിയത്.
കഴിഞ്ഞ വർഷമാണ് 2000 സിസിയിൽ കൂടുതലുള്ള വലിയ ഡീസൽ വാഹനങ്ങളുടെ വിൽപനയും രജിസ്ട്രേഷനും സുപ്രീംകോടതി നിരോധിച്ചത്. ഇതിനെതിരെ വാഹന നിർമാതാക്കൾ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീംേകാടതിയുടെ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story