ഹിമാചലില്‍ 44 വര്‍ഷം പഴക്കമുള്ള പാലം വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു
text_fieldsപത്താന്‍കോട്ട്: ഹിമാചല്‍ പ്രദേശിലെ കംഗാര ജില്ലയില്‍ 44 വര്‍ഷം പഴക്കുമുള്ള പാലം വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു. അപകടത്തില്‍ ആളപായമില്ല. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ പാലം തകര്‍ന്ന് ഒലിച്ചുപോവുകയായിരുന്നു.
ഹിമാചലിലെ നുര്‍പുര്‍ തെഹ്സില്‍ ഗ്രാമത്തെ പഞ്ചാബുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. പാലത്തിലെ തൂണുകളുടെ മോശം അവസ്ഥ കണക്കിലെടുത്ത് ബുധനാഴ്ച മുതല്‍ ഇതിലൂടെയുള്ള ഗതാഗതം അധികൃതര്‍ വിലക്കിയിരുന്നു. ഇതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
160 മീറ്റര്‍ നീളമുള്ള പാലത്തിന്‍്റെ 76 മീറ്റര്‍ ഭാഗവും 10 തൂണുകളും വെള്ളപൊക്കത്തില്‍ തകര്‍ന്നുപോയതായി അധികൃതര്‍ വ്യക്തമാക്കി. പാലം തകരുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു.
ഷിംലയില്‍ ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. ദേശീയപാതയില്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങികിടക്കുകയാണ്.
WATCH: Dramatic visuals of a bridge collapsing due to spate in river in Kangra district of Himachal Pradeshhttps://t.co/KoRa7rjqfj
— ANI (@ANI_news) August 12, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.