എ.ടി.എം കവര്‍ച്ച; റിസര്‍വ് ബാങ്കുമായി ആലോചിച്ച് നടപടി –മന്ത്രി ജെയ്റ്റ്ലി
text_fieldsന്യൂഡല്‍ഹി: കേരളത്തിലെ എ.ടി.എം കവര്‍ച്ച സംഭവത്തില്‍ റിസര്‍വ് ബാങ്കുമായി കൂടിയാലോചിച്ചശേഷം നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ലോക്സഭയില്‍ കെ.സി. വേണുഗോപാല്‍ വിഷയം ഉന്നയിച്ചതിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ഇത് കേരളത്തിലെ എ.ടി.എമ്മുകളെ മാത്രം ബാധിക്കുന്ന വിഷയമല്ല. രാജ്യത്ത് മറ്റു പല സ്ഥലങ്ങളിലും ഇത്തരം കവര്‍ച്ചകള്‍ നടന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അടുത്തിടെ ഒരു പൊതുമേഖലാ ബാങ്കിന്‍െറ നെറ്റ്വര്‍ക് ഹാക്ക് ചെയ്യാനുള്ള ശ്രമമുണ്ടായി. സമയത്തിന് കണ്ടത്തൊനായതിനാല്‍ കവര്‍ച്ച തടയാനായി. ഈ വിഷയം സര്‍ക്കാറും റിസര്‍വ് ബാങ്കും വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ബാങ്കുകളുടെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കും -ജെയ്റ്റ്ലി പറഞ്ഞു.
കേരളത്തില്‍ ആലപ്പുഴയിലും തിരുവനന്തപുരത്തും നടന്ന എ.ടി.എം കവര്‍ച്ച ഇടപാടുകാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്ന് കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. നാലുപേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ടെങ്കിലും കൊള്ള തുടരുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുകയാണ്. എ.ടി.എമ്മുകളിലെ സുരക്ഷാവീഴ്ചയിലേക്കാണ് സംഭവം വിരല്‍ ചൂണ്ടുന്നത്. സുരക്ഷ ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് ഏകീകൃത സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തണം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.