സി.ബി.ഐ കുറ്റപത്രം വഞ്ചനയെന്ന് ദേവാസ്
text_fieldsന്യൂഡല്‍ഹി: ദേവാസ്-ആന്‍ട്രിക്സ് കരാര്‍ റദ്ദാക്കിയതിനെതിരെ നിയമ പോരാട്ടം നടത്തുന്നതിന്‍െറ പേരില്‍ ഇന്ത്യ സര്‍ക്കാര്‍ പ്രതികാര ബുദ്ധിയോടെ ചെയ്ത ‘വഞ്ചന’യാണ് തങ്ങള്‍ക്കെതിരായ സി.ബി.ഐ കുറ്റപത്രമെന്ന് ദേവാസ് മള്‍ട്ടി മീഡിയ ആരോപിച്ചു. ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായരും ദേവാസ് മള്‍ട്ടി മീഡിയ ഉന്നതരുമുള്‍പ്പെടെ ഒമ്പതുപേര്‍ക്കെതിരെ സി.ബി.ഐ കഴിഞ്ഞ ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ദേവാസിന്‍െറ മൗറീഷ്യസിലെ ഓഹരിയുടമകളുടെ നിക്ഷേപം നിയമവിരുദ്ധമായി ഇന്ത്യാ സര്‍ക്കാര്‍ ഏറ്റെടുത്തുവെന്ന് ഹേഗിലെ സ്ഥിരം ആര്‍ബിട്രേഷന്‍ കോടതി കണ്ടത്തെി ആഴ്ചകള്‍ക്കകമാണ് കുറ്റപത്രം ചുമത്തിയിരിക്കുന്നതെന്ന് ദേവാസ് ചെയര്‍മാന്‍ ലോറന്‍സ് ബാബിയോ പറഞ്ഞു.
അന്താരാഷ്ട്ര ട്രൈബ്യൂണലില്‍നിന്ന് ദേവാസിന് അനുകൂലമായുണ്ടായ രണ്ടാമത്തെ ഉത്തരവാണിത്. ദേവാസ്-ആന്‍ട്രിക്സ് കരാര്‍ റദ്ദാക്കിയത് നിയമ വിരുദ്ധമാണെന്നും 67.2 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും 2015ല്‍ ഇന്‍റര്‍നാഷനല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ട്രൈബ്യൂണല്‍ വിധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.