അസംഖാനെതിരെ ബുലന്ദ്ശഹർ പെൺകുട്ടി സുപ്രീം കോടതിയിൽ
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ് മന്ത്രി അസംഖാനെതിരെ ബുലന്ദ്ശഹറിൽ കൂട്ട ബലാൽസംഗത്തിനിരയായ 14 വയസുകാരി സുപ്രീംകോടതിയിൽ. സംഭവത്തിൽ വിവാദ പരാമർശം നടത്തിയ മന്ത്രിയെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെൺകുട്ടി കോടതിയെ സമീപിച്ചിരിക്കുന്നത.്
ജൂലായ് അവസാനവാരം അര്‍ധരാത്രിക്കുശേഷം ബുലന്ദ്ശഹർ ദേശീയപാതയിൽ കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബാംഗങ്ങളെ തടഞ്ഞുനിര്‍ത്തി അമ്മയെയും മകളെയും പിടിച്ചിറക്കി കൊള്ളസംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
വാർത്ത ദേശീയ ശ്രദ്ധ ആകർഷിച്ചതോടെ ബി.ജെ.പി നേതാക്കളോടൊപ്പം അസംഖാൻ പീഡനത്തിനിരയായ കുടുംബത്തെ സന്ദർശിച്ചു. ഇതിനുശേഷമാണ് സംഭവം പ്രതിപക്ഷത്തിന്‍റെ ഗൂഢാലോചനയാണെന്ന വിചിത്രമായ വാദം അദ്ദേഹമുന്നയിച്ചത്. സർക്കാരിനെ കരിതേച്ചു കാണിക്കാനായി പ്രതിപക്ഷം നടത്തിയ ഗൂഢാലോചനയാണോ ഇതെന്ന് അന്വേഷിക്കുമെന്ന മന്ത്രിയുടെ പ്രസ്താവന വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
വോട്ടിന് വേണ്ടി ഏതറ്റം വരെ പോകാനും ചിലർക്ക് മടിയില്ല. മുസഫർ നഗർ, കൈരാന സംഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. അധികാരത്തിന് വേണ്ടി രാഷ്ട്രീയക്കാർ ജനങ്ങളെ കൊല്ലുന്നു, കലാപങ്ങൾ സൃഷ്ടിക്കുന്നു, നിരപരാധികളെ കൊല്ലുന്നു.. അതിനാൽ സത്യം കണ്ടുപിടിക്കേണ്ടതുണ്ടെന്നും അസംഖാൻ പറഞ്ഞു.
39കാരനായ ടാക്സി ഡ്രൈവറുടെ കുടുംബമാണ് ആക്രമത്തിന് വിധേയരായത്. ദയവായി ഇതിൽ രാഷ്ട്രീയം കലർത്തരുതെന്നും തങ്ങളെ കാണാൻ രാഷ്ട്രീയക്കാർ വരരുതെന്നും തങ്ങൾക്ക് നീതിയാണ് വേണ്ടതെന്നും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.