ആർ.എസ്.എസിെൻറ കുട്ടിക്കടത്ത്; വാർത്ത നൽകിയ ഒൗട്ട്ലുക് എഡിറ്റർക്ക് മാറ്റം
text_fieldsന്യൂഡൽഹി: ആർ.എസ്.എസിെൻറ കുട്ടിക്കടത്ത് പുറത്തുകൊണ്ടുവന്നതിന് പിന്നാലെ പ്രശസ്ത ഇംഗ്ലീഷ് മാഗസിൻ ‘ഒൗട്ട്ലുക്’ എഡിറ്റർ ഇൻ ചീഫ് കൃഷ്ണപ്രസാദിനെ മാറ്റി. ഓപറേഷന്‍ ബേബി ലിഫ്റ്റ് എന്ന തലക്കെട്ടോടെ, അസമില്‍ നിന്നുള്ള ആർ.എസ്.എസിെൻറ കുട്ടിക്കടത്ത് പുറത്തുകൊണ്ടുവന്ന അന്വേഷണാത്മക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഔട്ട്‌ലുക് മാഗസിന്റെ ഉന്നതതലത്തില്‍ വലിയ മാറ്റമുണ്ടാകുന്നത്. മലയാളിയായ രാജേഷ് രാമചന്ദ്രനാണ് പുതിയ എഡിറ്റര്‍ ഇന്‍ ചീഫ്.
ഔട്ട്‌ലുക് ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആന്‍ഡ് പബ്ലിഷര്‍ ഇന്ദ്രനില്‍ റോയ് ശനിയാഴ്ച വൈകുന്നേരം ഔട്ട്‌ലുക് മാഗസിന്‍ ജീവനക്കാർക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് പുതിയ എഡിറ്റര്‍ ഇന്‍ ചീഫിനെ നിയമിച്ചതായി അറിയിച്ചത്. ഈ മാസം 16 മുതല്‍ രാജേഷ് രാമചന്ദ്രനാകും എഡിറ്റര്‍ ഇന്‍ ചീഫെന്നും അദ്ദേഹത്തോട് സഹകരിക്കണമെന്നും സന്ദേശത്തില്‍ പറയുന്നു. അതേസമയം നിലവിലെ എഡിറ്റര്‍ ഇന്‍ ചീഫായ കൃഷ്ണ പ്രസാദിനെ കുറിച്ച് മെയിലില്‍ വിവരങ്ങളില്ല.
ആർ.എസ്.എസ് അസമിൽ നിന്ന് ആദിവാസി കുട്ടികളെ പഞ്ചാബിലെയും ഗുജറാത്തിലെയും കേന്ദ്രങ്ങളിലേക്ക് കടത്തുന്നതിനെക്കുറിച്ച് വെളിപ്പെടുത്തുന്ന ഓപ്പറേഷന്‍ ബേബി ലിഫ്റ്റ് എന്ന കവര്‍ സ്റ്റോറി പ്രസിദ്ധീകരിച്ചതിന് ഒൗട്ട്ലുക് മാഗസിനെതിരെ കേസെടുത്തിരുന്നു. റിപ്പോർട്ട് തയാറാക്കിയ ഫ്രീലാന്‍സ് ജേണലിസ്റ്റ് നേഹാ ദീക്ഷിത്, മാഗസിന്‍ എഡിറ്റർ, പ്രസാധകർ എന്നിവർക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസിനെ നിയമപരമായി നേരിടുമെന്നും എഫ്.ഐ. ആര്‍ തള്ളണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കൃഷ്ണപ്രസാദ് വ്യക്തമാക്കിയിരുന്നു.
അതേസമയം, തെൻറ നിയമനം ഒരു മാസം മുമ്പെ തീരുമാനിച്ചതാണെന്നും രാജേഷ് രാമചന്ദ്രന്‍ വാർത്താ പോർട്ടലായ സ്ക്രോൾ ഡോട്ട് കോമിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.