ജെ.എന്‍.യുവിന് പിറകെ ജാമിഅയിലും ഡല്‍ഹി പൊലീസ്
text_fieldsന്യൂഡല്‍ഹി: ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാലക്ക് (ജെ.എന്‍.യു) പിറകെ മറ്റൊരു കേന്ദ്ര സര്‍വകലാശാലക്കകത്ത് ഡല്‍ഹി പൊലീസ് റെയ്ഡിനത്തെിയത് വിവാദമായി. സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ പൊലീസ് റെയ്ഡിനത്തെുന്നതിന് ഉത്തരവാദികളായ സര്‍വകലാശാല ഉദ്യോഗസ്ഥരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രക്ഷോഭ രംഗത്തിറങ്ങി. തിങ്കളാഴ്ച വൈസ് ചാന്‍സലര്‍ സംസാരിച്ചശേഷവും പ്രക്ഷോഭത്തില്‍നിന്ന് പിന്മാറിയില്ല. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചുള്ള സുരക്ഷാ പരിശോധനക്കാണ് പൊലീസ് എത്തിയതെന്ന് പറയുന്നുണ്ടെങ്കിലും സര്‍വകലാശാലയുടെ അനുമതിയില്ലാതെ പൊലീസ് എങ്ങനെ അകത്തുകയറിയെന്നാണ് വിദ്യാര്‍ഥികള്‍ ചോദിക്കുന്നത്. ഡല്‍ഹി പൊലീസിന് അനുവാദം നല്‍കിയിട്ടുണ്ടെങ്കില്‍ അക്കാര്യം അറിയിക്കണമെന്നും അതല്ളെങ്കില്‍ അനുവാദമില്ലാതെ കാമ്പസില്‍ അതിക്രമിച്ചുകയറിയെന്ന് പരസ്യമായി പറയണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
ഡല്‍ഹി പൊലീസും ഐ.ബിയും സി.ബി.ഐയും റെയ്ഡിനത്തെുമെന്ന് സര്‍വകലാശാലയുടെ ഉത്തരവാദപ്പെട്ടവര്‍ വിദ്യാര്‍ഥികളോട് പറഞ്ഞിരുന്നുവത്രേ. കശ്മീരി വിദ്യാര്‍ഥികളുമായി ബന്ധപ്പെടുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതിനുശേഷമാണ് ആഗസ്റ്റ് 13ന് വൈകീട്ട് മൂന്നിന് ഡല്‍ഹി പൊലീസിലെ രണ്ട് കോണ്‍സ്റ്റബ്ള്‍മാര്‍ യൂനിഫോമിലും 20ഓളം ഉദ്യോഗസ്ഥര്‍ മഫ്തിയിലും കാമ്പസിലേക്ക് കടന്നത്. ഇത് ശ്രദ്ധയില്‍പെട്ട വിദ്യാര്‍ഥികള്‍ അവരെ ചോദ്യംചെയ്തു. തുടര്‍ന്ന് സംശയം തോന്നിയ വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ പ്രോക്ടറെയും രണ്ട് പ്രൊവസ്റ്റുകളെയും ചോദ്യംചെയ്തു. ആദ്യം അനുമതി നല്‍കിയില്ളെന്ന് പറഞ്ഞ് മൂവരും പിന്നീട് ബോയ്സ് ഹോസ്റ്റലിലേക്കുള്ള ഗേറ്റിന് പുറത്തുനില്‍ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് മാറ്റിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.