ആർട് ഒാഫ് ലിവിങ് സാംസ്‌കാരികോത്സവം; യമുനാതീരം നശിച്ചതായി വിദഗ്ധ സമിതി
text_fieldsന്യൂഡല്‍ഹി: ശ്രീ ശ്രീ രവിശങ്കറിെൻറ ആര്‍ട് ഓഫ് ലിവിങ് സംഘടിപ്പിച്ച സാംസ്‌കാരികോത്സവം യമുനാതീരം പൂര്‍ണമായി നശിപ്പിച്ചെന്ന് വിദഗ്ധസമിതി. ദേശീയ ഹരിത ട്രൈബ്യൂണലിന് മുമ്പാകെയാണ് സമിതി ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ജലവിഭവ സെക്രട്ടറി ശശി ശേഖര്‍ അധ്യക്ഷനായുള്ള ഏഴംഗ വിദഗ്ധസമിതിയുടേതാണ് റിപ്പോർട്ട്.
ഡി.എന്‍.ഡി. മേല്‍പ്പാലം മുതല്‍ ബാരാപുള്ള ഡ്രെയിന്‍ വരെയുള്ള യമുനാതീരം പൂര്‍ണമായും നശിച്ചു. പ്രദേശത്തെ ജൈവ വൈവിധ്യം തിരിച്ചെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവിടത്തെ ഭൂമി ഉറച്ചുപോവുകയും പച്ചപ്പ് ഇല്ലാതാവുകയും ചെയ്തതു. െവള്ളക്കെട്ടും ചെടികളും ഇവിടെയില്ലാതായെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം ശ്രീ ശ്രീ രവിശങ്കറിെൻറ ആര്‍ട് ഓഫ് ലിവിങ് പാരിസ്തിഥിക നിയമങ്ങൾ മറികടന്ന് നടത്തിയ മൂന്ന് ദിവസത്തെ പരിപാടി വിവാദമായിരുന്നു. ഇതിനെ തുടർന്ന് പിഴയടക്കണമെന്ന് ഹരിത ട്രൈബ്യൂണൽ സംഘാടകരോട് ഉത്തരവിട്ടിരുന്നു. എന്നാല്‍ താൽകാലിക നിര്‍മാണ പ്രവർത്തനങ്ങൾ മാത്രമാണ് നടന്നതെന്നാണ് സംഘാടകര്‍ അവകാശപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.