വി.കെ സിങ്ങിെൻറ ഭാര്യയെ ബ്ലാക്മെയിൽ ചെയ്തതായി പരാതി
text_fieldsന്യൂഡൽഹി: കേന്ദ്രമന്ത്രി വി.കെ സിങ്ങിെൻറ ഭാര്യയെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം. രണ്ടുകോടി രൂപ നൽകിയില്ലെങ്കിൽ േഫാൺ വഴി നടത്തിയ സ്വകാര്യ സംഭാഷണം പുറത്തുവിടുമെന്നും കുടുംബത്തെ അപകടപ്പെടുത്തുമെന്നും യുവാവ് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സിങ്ങിെൻറ ഭാര്യ പ്രദീപ് ചൗഹാൻ എന്നയാൾക്കെതിരെ പരാതിയി നൽകി.
സിങ്ങിെൻറ കുടുംബവുമായി പരിചയമുള്ള വ്യക്തിയാണ് പ്രദീപ്സിങ്. ആഗസ്റ്റ് ആറിന് സിങ്ങിെൻറ ഭാര്യയുമായി ഫോണിൽ സ്വകാര്യ സംഭാഷണത്തിലേർപ്പെട്ട ഇയാൾ അത് റെക്കോർഡ് ചെയ്യുകയായിരുന്നു. രണ്ടുകോടി രൂപ നൽകിയില്ലെങ്കിൽ സ്വകാര്യ സംഭാഷണവും ചില ദൃശ്യങ്ങളും നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും കുടുംബത്തെ അപമാനിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.
തെൻറ കൈവശം ലൈസൻസുള്ള തോക്കുണ്ടെന്നും പണം നൽകിയില്ലെങ്കിൽ അപകടപ്പെടുത്തുമെന്ന് പറഞ്ഞതായും പരാതിയിലുണ്ട്. വീഡിയോ ദൃശ്യങ്ങളിലെ ഉള്ളടക്കമെന്താണെന്ന് വ്യക്തമല്ല. ഫോണിൽ വിളിച്ച് നിരന്തരം അപമാനിച്ചുവെന്നും ഭർത്താവിെൻറ പ്രശസ്തി ഇല്ലാതാക്കുമെന്ന് പറഞ്ഞതായും അവർ പൊലീസിനെ അറിയിച്ചു.
പ്രതിയെന്ന് സംശയിക്കുന്നയാൾ ഭീഷണിപ്പെടുത്താനുപയോഗിച്ച ദൃശ്യങ്ങളും ഒാഡിയോ റെക്കോർഡും കൃത്രിമമായി ചമച്ചതാണെന്ന് പൊലീസ് പറഞ്ഞു. കരസേനാ മേധാവിയായി 2012ൽ വിരമിച്ച വി.കെ സിങ് ബി.ജെ.പിയിൽ ചേർന്ന ശേഷം നിലവിൽ വിദേശകാര്യ സഹമന്ത്രിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.