എ.ടി.എം കവര്‍ച്ച: ഗബ്രിയേലിന് കാര്‍ഡുകള്‍ നല്‍കിയിട്ടില്ളെന്ന് മുംബൈ കമ്പനി
text_fieldsമുംബൈ: കേരളത്തിലെ ഹൈടെക് എ.ടി.എം കവര്‍ച്ചക്കേസ് പ്രതി റുമേനിയക്കാരന്‍ ഗബ്രിയേല്‍ മരിയന് വ്യാജ എ.ടി.എം കാര്‍ഡുകളുണ്ടാക്കാന്‍ മാഗ്നറ്റിക് കാര്‍ഡുകള്‍ നല്‍കിയിട്ടില്ളെന്ന് നവിമുംബൈയിലെ കമ്പനി. നവിമുംബൈയിലെ കോപര്‍ ഖൈര്‍ണയിലുള്ള കമ്പനിയില്‍നിന്ന് മാഗ്നറ്റിക് കാര്‍ഡുകള്‍ വാങ്ങിയെന്നാണ് ഗബ്രിയേല്‍ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍, ഗബ്രിയേലുമായി തെളിവെടുപ്പിനത്തെിയ പൊലീസ് സംഘത്തോട് കമ്പനി ഇത് നിഷേധിച്ചു. മാഗ്നറ്റിക് കാര്‍ഡുകള്‍ക്കായി ഗബ്രിയേല്‍ സമീപിച്ചിരുന്നെന്നും നല്‍കിയില്ളെന്നുമാണ് കമ്പനി അധികൃതര്‍ പറഞ്ഞത്. ഗബ്രിയേല്‍ മരിയനുമായി മുംബൈയിലത്തെിയ തിരുവനന്തപുരം മ്യൂസിയം എസ്.ഐ ശ്രീകാന്തിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബുധനാഴ്ച തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ ഒമ്പതിന് വൈകീട്ട് പിടിയിലാകുന്നതുവരെ ഗബ്രിയേല്‍ ദക്ഷിണ മുംബൈയിലെയും നവിമുംബൈയിലെ വാശിയിലെയും മൂന്ന് ഹോട്ടലുകളിലാണ് താമസിച്ചത്. കൂടെ റുമേനിയക്കാരനായ അലക്സിയുമുണ്ടായിരുന്നു. ദക്ഷിണ മുംബൈയിലെ മനാമ, ബ്ളൂബേര്‍ഡ്, തുങ്ക ഗ്രൂപ്പിന്‍െറ നവിമുംബൈയിലെ വാശിയിലെ ദ റെഗന്‍സ എന്നീ ഹോട്ടലുകളിലായിരുന്നു താമസം. മനാമ, ദ റെഗന്‍സ എന്നീ ഹോട്ടലുകളില്‍ ഗബ്രിയേലുമായി എത്തിയ സംഘം തെളിവെടുത്തു.
യഥാര്‍ഥ രേഖകളാണ് ഹോട്ടലുകളില്‍ ഗബ്രിയേല്‍ നല്‍കിയത്. ഗബ്രിയേലിന് മുംബൈയില്‍നിന്ന് പ്രാദേശിക സഹായം ലഭിച്ചിട്ടില്ളെന്നാണ് വിവരം. കൊളാബ, മാണ്ട്വി, മാഹിം, വര്‍ളി എന്നിവിടങ്ങളിലും പരിസരത്തുമുള്ള 25ഓളം എ.ടി.എമ്മുകളില്‍നിന്നാണ് ഗബ്രിയേല്‍ പണമെടുത്തത്.
ഈ എ.ടി.എമ്മുകളിലും ബന്ധപ്പെട്ട ബാങ്കുകളിലും ഗബ്രിയേലിനെ കൊണ്ടുപോയി തെളിവെടുക്കും. തെളിവെടുപ്പ് പൂര്‍ത്തിയാകുന്നതോടെ നാട്ടിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.