കശ്മീർ വിഷയം; പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണും; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടും
text_fieldsശ്രീനഗര്‍: കശ്മീരില്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ യഥാര്‍ഥ സ്ഥിതി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ നേരില്‍ അറിയിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ തീരുമാനിച്ചു. സുരക്ഷാസൈനികരുടെ അതിരുവിട്ട ബലപ്രയോഗത്തെപ്പറ്റി റിട്ട. സുപ്രീംകോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെടും. നാഷനല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, സി.പി.എം കൂടാതെ ചില സ്വതന്ത്രരുമാണ് രാഷ്ട്രപതിയെ കാണാന്‍ ഒരുങ്ങുന്നത്. നിയമസഭയില്‍ കശ്മീര്‍ വിഷയം പ്രത്യേകമായി ചര്‍ച്ചചെയ്യണമെന്ന ആവശ്യം ഉന്നയിക്കാനും പ്രതിപക്ഷ കക്ഷികളുടെ പ്രതിനിധിസംഘത്തെ ചര്‍ച്ചക്കായി ഡല്ഹിക്കയക്കാനും പാര്‍ട്ടികള്‍ ധാരണയിലത്തെി.
എല്ലാത്തിനും പാകിസ്താനെ കുറ്റപ്പെടുത്തുന്നത് ശരിയായ സമീപനമല്ളെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. രാഷ്ട്രപതിയെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ടെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് വര്‍ക്കിങ് പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല തന്‍െറ വസതിയില്‍ ചേര്‍ന്ന യോഗത്തിനുശേഷം വാര്‍ത്താലേഖകരോട് പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി.എ. മിര്‍, സി.പി.എം എം.എല്‍.എ മുഹമ്മദ് യൂസുഫ് തരിഗാമി, സ്വതന്ത്ര എം.എല്‍.എ ഹകീം മുഹമ്മദ് യാസിന്, ശൈഖ് അബ്ദുല്‍ റഷീദ്, മുന്‍ മന്ത്രി ഗുലാം ഹസന് മിര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.
പരമാവധി സംയമനം പാലിക്കണമെന്ന തന്‍െറ നിര്‍ദേശം സുരക്ഷാസേനയിലെ ഒരു വിഭാഗം പാലിക്കുന്നില്ളെന്ന് സ്വാതന്ത്ര്യദിനത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി പറഞ്ഞതായി ഉമര്‍ അബ്ദുല്ല ചൂണ്ടിക്കാട്ടി. ഈ സാഹചര്യം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.
കശ്മീര്‍ ഒരു രാഷ്ട്രീയ വിഷയമാണ്. അത് മനസ്സിലാക്കാതെ ഇതിന് ശരിയായ പരിഹാരം കണ്ടത്തൊന്‍ കഴിയില്ല. ബലൂചിസ്താന്‍ വിഷയം ഉയര്‍ത്തുന്നതിന് കുഴപ്പമൊന്നുമില്ല. പക്ഷേ, കശ്മീരില്‍ തീയെരിയുകയാണ്. അത് കാണാതെപോകരുത് -ഉമര്‍ അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.