ശൈഖ് ഹസീന ഭീകരവാദികളെ സംരക്ഷിക്കുന്നു ;തസ്‌ലീമ നസ്റിൻ
text_fieldsന്യൂഡൽഹി: ധാക്ക ഭീകരാക്രമണത്തില്‍ അനുശോചിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ്ഹസീനയെ വിമര്‍ശിച്ച് പ്രശസ്ത എഴുത്തുകാരി തസ്‌ലീമ നസ്റിൻ. ശൈഖ് ഹസീന ഭീകരവാദികളെ സംരക്ഷിക്കുകയാണെന്നും ബ്ലോഗര്‍മാരും, വ്യക്തികളും ഹിന്ദുക്കളും ഇസ്‌ലാമിക് ഭീകരരാല്‍ കൊല്ലപ്പെട്ടപ്പോള്‍ അവര്‍ നിശബ്ദയായിരുന്നുവെന്നും തസ്‌ലീമ ആരോപിച്ചു.
അധികാരം നഷ്ടപ്പെടുമെന്ന് ഭയന്ന് ഭീകരവാദികളെ സംരക്ഷിക്കുകയാണെന്നും അവരെ ഭയക്കുകയാണെന്നും തസ്‌ലീമ നസ്റിൻ കുറ്റപ്പെടുത്തി. എഴുത്തുകാർക്കും ആക്ടിവിസ്റ്റുകൾക്കും ബംഗ്ലാദേശിൽ താമസിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും ഇവർക്ക് സംരക്ഷണം നൽകുന്നതിൽ ശൈഖ് ഹസീനയുടെ സർക്കാർ പരാജയപ്പെട്ടുവെന്നും സ്വകാര്യ വാർത്താ ചാനലിനോടായിരുന്നു തസ്‌ലീമ നസ്റിൻ പ്രതികരിച്ചു. ജനങ്ങളെ ഓർെത്തങ്കിലും ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്ന് ഇനിയും ആവർത്തിക്കാതിരിക്കുക. ആഗോളതലത്തിലെ ഭീകരതയ്ക്ക് ബംഗ്ലാദേശ് വലിയ സംഭാവനയാണ് നല്‍കുന്നതെന്നും തസ്‌ലീമ വ്യക്തമാക്കി.
പട്ടിണിയോ നിരക്ഷരതയോ അല്ല ജനങ്ങളെ ഭീകരവാദത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളെന്ന് തസ്‌ലീമ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.