സഭാകോടതികളുടെ വിവാഹമോചനത്തിന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സഭാകോടതികൾ നടപ്പാക്കുന്ന വിവാഹമോചനങ്ങൾക്ക് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി. ഇത്തരത്തിലുള്ള വിവാഹമോചനങ്ങൾക്ക് ശേഷം പുനർവിവാഹം കഴിക്കുന്നത് കുറ്റകരമായി കണക്കാക്കുമെന്നും ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂറും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢും അടങ്ങുന്ന ബെഞ്ച് പരാമർശിച്ചു. സിവിൽ കോടതിയിൽ നിന്നാണ് വിവാഹമോചനം നേടേണ്ടത്.
ബംഗളൂരുവിൽ നിന്നുള്ള ഒരു കേസ് പരിഗണിക്കവേയാണ് പരമോന്നത കോടതി ഇക്കാര്യം അഭിപ്രായപ്പെട്ടത്. സഭാകോടതിയിൽ നിന്നുള്ള വിവാഹമോചനങ്ങൾക്ക് നിയമസാധുത തേടി ക്ലാറെൻസ് പയസ് എന്നയാളാണ് കോടതിയെ സമീപിച്ചത്.
ക്രിസ്ത്യാനികളുെട വിവാഹമോചന കാര്യങ്ങളിൽ കാനോൻ നിയമപ്രകാരം മുന്നോട്ടുപോകണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ 1996ൽ മോളി ജോസഫ് – ജോസഫ് സെബാസ്റ്റ്യൻ കേസിൽ തന്നെ സുപ്രീംകോടതി ഇക്കാര്യം പരാമർശിച്ചിട്ടുള്ളതാണെന്ന് കോടതി വ്യക്തമാക്കി. വിഷയത്തിൽ വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്നും കോടതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.