Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗായകന്‍...

ഗായകന്‍ അഭിജിത്തിനെതിരേ നടപടിയെടുക്കുമെന്ന് മനേകാ ഗാന്ധി.

text_fields
bookmark_border
ഗായകന്‍ അഭിജിത്തിനെതിരേ നടപടിയെടുക്കുമെന്ന് മനേകാ ഗാന്ധി.
cancel

ന്യൂഡൽഹി: മാധ്യമ പ്രവര്‍ത്തകയോട് അസഭ്യ വർഷം നടത്തിയ ഹിന്ദി ഗായകന്‍ അഭിജിത്തിനെതിരെ നടപടിയെടുക്കുമെന്ന് വനിതാ ശിശു സംരക്ഷണ മന്ത്രി മനേകാ ഗാന്ധി. അഭിജിത്തി​െൻറ  പരാമര്‍ശത്തിനെതിരെ മന്ത്രാലയത്തിന് ലഭിച്ച പരാതികളെ തുടര്‍ന്നാണ് മന്ത്രിയുടെ തീരുമാനം. ഇത്തരം പരാതികള്‍ #iamtrolledHelp എന്ന ഹാഷ്​ടാഗ്​ മുഖേനയോ gandhim@nic.in എന്ന ഇ–മെയില്‍ വഴിയോ അറിയിക്കാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ചെന്നൈ​യിൽ ഇൻഫോസിസ്​ ജീവനക്കാരിയെ  വെട്ടിക്കൊന്നത്​ മുസ്​ലിമായതിനാൽ അത്​ ‘ലൗ ജിഹാദി’​െൻറ ഭാഗമാണെന്നായിരുന്നു അഭിജിത്​ ട്വീറ്റ്​ ചെയ്​തത്​. ഇതിനെതിരെ പ്രതികരിച്ച സ്വാതി ചതുർവേദിയെന്ന മാധ്യമപ്രവര്‍ത്തകക്ക് നേരെയായിരുന്നു ഗായക​െൻറ അസഭ്യവര്‍ഷം. ഹിന്ദുത്വ അനുകൂലിയായ അഭിജിത്​ മുമ്പ്​ പാകിസ്​താൻ ഗായകരെയും കലാകാരൻമാർക്കെതിരെയും മോശമായി പ്രസ്​താവന നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maneka Gandhi
Next Story