സാക്കിർ നായിക് വിവാദം: മഹാരാഷ്ട്ര മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
text_fieldsന്യൂഡൽഹി: ധാക്കയിലെ ഭീകരാക്രമണം നടത്തിയ തീവ്രവാദികളിൽ രണ്ട് പേർക്ക് പ്രചോദനമായത് സാക്കിർ നായിക്കിെൻറ പ്രഭാഷണങ്ങളാണെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് മുംബൈ പൊലീസിനോട് ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ ആവശ്യപ്പെട്ടു. സാക്കിർ നായിക്കിെൻറ പ്രസംഗങ്ങളും സാമ്പത്തിക ഇടപാടുകളും മുംബൈ പൊലീസ് അന്വേഷിക്കും. വിഷയം പഠിച്ചശേഷം ആഭ്യന്തര മന്ത്രാലയം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ നായിഡു വ്യക്തമാക്കിയിരുന്നു. സാകിർ നായികിെൻറ പ്രസംഗങ്ങൾ പരിശോധിക്കണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടികൾ. ധാക്ക ഭീകരാക്രമണത്തിലെ തീവ്രവാദികളില്‍ ഒരാളായ റോഹന്‍ ഇംതിയാസ് സാകിർ നായികിെൻറ പ്രസംഗങ്ങള്‍ തെൻറ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തിരുന്നതായി ബംഗ്ലാദേശി പത്രമായ ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തെതുടർന്ന് മുംബൈയിൽ സാക്കിർ നായിക്കിെൻറയും കോൺഗ്രസ് നേതാവ് ദിഗ് വിജയ്സിങിൻെറയും കോലം കത്തിച്ചു.
അതേസമയം എന്നാൽ തനിക്കെതിരെ പ്രചരിക്കുന്ന വിഡിയൊ വ്യാജമാണെന്നും ഭീകരവാദികളെ താൻ എവിടെയും പ്രോൽസാഹിപ്പിച്ചിട്ടില്ലെന്നും സാക്കിർ നായിക് വ്യക്തമാക്കി. നിരവധി പേര്‍ എന്റെ അനുയായികളായുണ്ട്. ഇവര്‍ എന്നില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടവരാവാം. പക്ഷേ അവരെയൊന്നും എനിക്ക് അറിയില്ല. എന്നെ താഴ്ത്തിക്കെട്ടാന്‍ ഇവര്‍ എന്റെ ഫോട്ടോ ഉപയോഗിക്കുകയും വാക്കുകളെ വളച്ചൊടിക്കുകയും ചെയ്യുകയാണെന്നും സാകിർ പറഞ്ഞു.
അതിനിടെ 2012ലെ ഒരു പരിപാടിയിൽ കോൺഗ്രസ് നേതാവ് ദിഗ്വിജയ്സിങ് സാക്കിർ നായികിനെ അഭിനന്ദിക്കുന്നതിനെതിരെ ബി.ജെ.പി വക്താവ് രംഗത്തെത്തി. സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഭീകരരെ കൊന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കുവേണ്ടി കണ്ണീരഴൊക്കുന്നില്ലെന്നും ബട്ല ഹൗസ് ആക്രമണം ഉൾപ്പെടെയുള്ള സംഭവങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ കൊന്ന ഭീകരർക്ക്വേണ്ടിയാണ് കണ്ണീരൊഴുക്കുന്നതെന്നുമാണ് ബിജെപി വക്താവ് നരസിംഹറാവു പ്രതികരിച്ചു. സാക്കിർ നായിക്കിെൻറ പ്രസംഗം ഭീകാരതെയെ പ്രോൽസാഹിപ്പിക്കുന്നതാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പോരാടുന്നവരാണ് ഇന്ത്യയും ബംഗ്ളാദേശുമെന്നും സക്കീര്‍ നായിക്കിന്റെ പ്രസംഗങ്ങളില്‍ സര്‍ക്കാറിന് ആശങ്കയുണ്ടെന്നുമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിെൻറ പ്രതികരണം.
എഴുത്തുകാരനും പ്രഭാഷകനുമായ സാക്കിർ നായിക് മത താരതമ്യ സംവാദ മേഖലയിൽ പ്രശസ്തനാണ്. ദക്ഷിണാഫ്രിക്കയിൽ മതതാരതമ്യ പഠനത്തിലെ പണ്ഡിതനും ഇന്ത്യൻ വംശജനുമായ അഹ്മദ് ദീദാത്തിൽ പ്രചോദിതനായാണ് മെഡിക്കൽ ഡോക്ടറായ സാകിർ പ്രഭാഷണ മേഖലയിലെത്തിയത്. ലോകത്തെ ഇസ്ലാമിക പണ്ഡിതൻമാർക്ക് സൗദി ഗവൺമെൻറ് ഏപ്പെടുത്തുന്ന ഫൈസൽ അവർഡ് ലഭിച്ചയാളുകൂടിയാണ് സാക്കിർ നായിക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.