തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റ് ആഗസ്റ്റില്‍ തുടങ്ങിയേക്കും
text_fieldsഅബൂദബി: യു.എ.ഇ സര്‍ക്കാര്‍ കേരളത്തില്‍ പ്രഖ്യാപിച്ച കോണ്‍സുലേറ്റ് ആഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധ്യത. തിരുവനന്തപുരത്ത് ആരംഭിക്കുന്ന കോണ്‍സുലേറ്റിലേക്ക് മുതിര്‍ന്ന നയതന്ത്ര പ്രതിനിധിയെ കോണ്‍സുല്‍ ജനറലായി നിയമിച്ചതായും അറിയുന്നു. അദ്ദേഹം ആഗസ്റ്റില്‍ ചുമതലയേല്‍ക്കും.
ഇതു സംബന്ധിച്ച് യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്‍െറ ഒൗദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ പകുതിയോളം വരുന്ന മലയാളികള്‍ക്ക് ഏറെ സഹായകരമാകുന്ന കോണ്‍സുലേറ്റ് തുറക്കുന്നതിന് 2011ലാണ് യു.എ.ഇ സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചത്. കേരള സര്‍ക്കാറിന്‍െറ സമ്മര്‍ദത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ അപേക്ഷയെ തുടര്‍ന്നായിരുന്നു യു.എ.ഇയുടെ നടപടി.
തൊഴില്‍നിയമനം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിലെ നടപടിക്രമങ്ങള്‍ കോണ്‍സുലേറ്റ് യാഥാര്‍ഥ്യമാകുന്നതോടെ എളുപ്പത്തിലും വേഗത്തിലും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. യു.എ.ഇയുടെ ഇന്ത്യയിലെ രണ്ടാമത്തെ കോണ്‍സുലേറ്റ് ആയിരിക്കും തിരുവനന്തപുരത്തേത്. നിലവില്‍ മുംബൈയില്‍ യു.എ.ഇ കോണ്‍സുലേറ്റുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.