ഹിസ്ബുൽ തീവ്രവാദി ബുർഹാൻ വാണി കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: ഹിസ്ബുൽ മുജാഹിദീന്‍ തീവ്രവാദി ബുർഹാൻ മുസാഫിർ വാണി കശ്മീരിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച തെക്കൻ കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനയും രഹസ്യാന്വേഷണ വിഭാഗവും നടത്തിയ സംയുക്ത പരിശോധനയിലാണ് ബുർഹാൻ വാണിയെ വധിച്ചത്. ബുർഹാൻ വാണിക്കൊപ്പം മറ്റ് രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
22കാരനായ ബുർഹാൻ വാണി ഹിസ്ബുൽ മുജാഹിദീന്‍റെ മുതിർന്ന കമാൻഡറാണെന്ന് പൊലീസ് പറഞ്ഞു. കശ്മീരിലെ യുവാക്കളെ തീവ്രവാദത്തില്ലേക്ക് അടുപ്പിക്കാൻ ഹിസ്ബുൽ നടത്തിയ നീക്കങ്ങൾക്ക് പിന്നിൽ ബുർഹാൻ വാണിയാണെന്ന് റിപ്പോർട്ടുണ്ട്. ഇതിനായി ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് എന്നീ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിഡിയോകൾ പ്രചരിപ്പിച്ചിരുന്നു.
ബുർഹാൻ വാണി കൊല്ലപ്പെട്ടതിനെ തുടർന്ന് കശ്മീർ താഴ് വരയിൽ ചെറിയ തോതിൽ സംഘർഷം ഉടലെടുത്തിട്ടുണ്ട്. അക്രമ സംഭവങ്ങൾ മുന്നിൽ കണ്ട് ശ്രീനഗറിലും കശ്മീർ താഴ് വരയിലെ ചില സ്ഥലങ്ങളിലും സൈന്യം കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ അമർനാഥ് യാത്രയും മൊബൈൽ ഇന്‍റർനെറ്റ് സർവീസും ബരാമുള്ളയിൽ നിന്നുള്ള ട്രെയിൻ സർവീസും താൽകാലികമായി തടഞ്ഞിട്ടുണ്ട്.
ബുർഹാൻ വാണിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.