മധ്യപ്രദേശില്‍ കനത്ത മഴ: 11 മരണം
text_fieldsഭോപ്പാല്‍: മധ്യപ്രദേശില്‍ കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്‍11 മരണം. 200 ഓളം ഗ്രാമങ്ങള്‍ വെള്ളത്തിലായി.സത്ന ജില്ലയിലാണ് പ്രളയം രൂക്ഷമായത്. ഇവിടെ നിന്നും 400 പേരെ മാറ്റിപാര്‍പ്പിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. നര്‍മദ നദിയിലെ ജലനിരപ്പ് അപകടനിലയിലത്തെി. ഭോപ്പാലില്‍ രണ്ടുപേരും പാട്ന,റൈസന്‍, തികംഗര്‍, രേവ, ഝാബുവ എന്നിവടങ്ങളില്‍ ഒരോ മരണവും റിപ്പോര്‍ട്ടു ചെയ്തു. സോഹാപുരില്‍ ഒരാള്‍ ഒഴുക്കില്‍ പെട്ടുമരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
മണ്ഡല, സിങ്കരൗലി പ്രദേശങ്ങളില്‍ നിന്നും മരണം സ്ഥീകരിക്രിച്ചിട്ടുണ്ട്. ഇതുവരെ 11 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും പ്രളയ ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവറത്തനം പുരോഗമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. 1079 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രളയം സംസ്ഥാനത്തെ 23 ജില്ലകളേയും പൂര്‍ണമായോ ഭാഗികമായോ ബാധിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍്റെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.