ജല വകുപ്പ് കൈവിട്ടു; ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച് പങ്കജാ മുണ്ഡെ
text_fieldsമുംബൈ: മഹാരാഷ്ട്ര മന്ത്രിസഭാ പുന:സംഘടനയില്‍ ജലവകുപ്പ് സ്ഥാനം നഷ്ടമായതില്‍ അതൃപ്തി രേഖപ്പെടുത്തി മന്ത്രി പങ്കജാ മുണ്ഡെ. സിങ്കപ്പൂരില്‍ നടക്കുന്ന വാട്ടര്‍ ലീഡര്‍ സമ്മിറ്റില്‍ പങ്കെടുക്കില്ളെന്ന് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
ഗ്രാമവികസനം, ജല സേചനം, സ്ത്രീ ശിശുക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് പങ്കജാ മുണ്ഡെ വഹിച്ചിരുന്നത്. വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ പുന:സംഘടനയില്‍ ഇവരില്‍ നിന്നും ജലസേചന വകുപ്പ് എടുത്തുമാറ്റിയിരുന്നു.
സിങ്കപ്പൂരില്‍ തിങ്കളാഴ്ച നടക്കാനിരിക്കുന്ന വേള്‍ഡ് വാട്ടര്‍ ലീഡര്‍ സമ്മിറ്റില്‍ പങ്കെടുക്കാന്‍ പങ്കജാ മുണ്ഡെക്ക് ക്ഷണം കിട്ടിയിരുന്നു. എന്നാല്‍, ജലസേചന വകുപ്പ് ചുമതല തനിക്കല്ലാത്തതിനാല്‍ ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടതിന്‍റെ ആവശ്യകതയില്ളെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
അതേസമയം, കാബിനറ്റ് മന്ത്രി എന്ന നിലയില്‍ മഹാരാഷ്ട്ര സര്‍ക്കാറിനെ പ്രതിനിധീകരിച്ച് പരിപാടിയില്‍ മന്ത്രി പങ്കജാ മുണ്ഡെ പങ്കെടുക്കണമെന്നായിരുന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്‍റെ മറുപടി. ഒൗദ്യോഗിക സന്ദര്‍ശനത്തിന് മോസ്കോയിലത്തെിയ ഫട്നാവിസ് ട്വിറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.Reaching singapore tomorrow on monday there is world water leader summit i was invited but now wont attend since i m not minister incharge
— PankajaGopinathMunde (@Pankajamunde) July 9, 2016
Of course you must attend WLS 2016.
— Devendra Fadnavis (@Dev_Fadnavis) July 9, 2016
As a senior Minister you would be representing 'The Government of Maharashtra'. https://t.co/czMYpLepMA
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.