മുംബൈ ഐ.ഐ.ടിയില്‍ അംഗവസ്ത്രമായി ഖാദി
text_fieldsമുംബൈ: ബിരുദദാന ചടങ്ങിലെ വേഷമായ അംഗവസ്ത്രം ഖദര്‍ കൊണ്ടുള്ളതാക്കാന്‍ മുംബൈ ഐ.ഐ.ടിയുടെ തീരുമാനം. വിദ്യാര്‍ഥികളില്‍ ദേശസ്നേഹം വളര്‍ത്തുന്നതിനാണ് ഇത്തരമൊരു തീരുമാനമെന്ന് മുംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഡയറക്ടര്‍ ദേവാഗ് ഖാഖര്‍ പറഞ്ഞു. ഇതിന്‍െറ ഭാഗമായി ഇന്‍സ്റ്റിറ്റ്യൂട്ട് 3500 അംഗവസ്ത്രങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. ബിരുദദാന ചടങ്ങില്‍ എല്ലാ വിദ്യാര്‍ഥികളും വസ്ത്രത്തിന് മുകളില്‍ ഖാദികൊണ്ടുള്ള അംഗവസ്ത്രം ധരിച്ചിരിക്കണം.
ഖാദി പോലുള്ള പരമ്പരാഗത വസ്ത്ര വ്യവസായമേഖലയെ പരിപോഷിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചുവടുപിടിച്ചാണ് ഐ.ഐ.ടിയുടെ നീക്കം.
അതേസമയം വസ്ത്രധാരണത്തിലും മറ്റും നിയന്ത്രണങ്ങള്‍കൊണ്ടുവരുന്നത് വഴി കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസമേഖലയില്‍ ഹൈന്ദവവത്കരണമാണ് ലക്ഷ്യമിടുന്നതെന്നും രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഇതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞുവെന്നും ആരോപണമുണ്ട്.
ഈ വര്‍ഷമാദ്യം ഗുജ്റാത്ത് ടെക്നോളജിക്കല്‍ യൂനിവേഴ്സിറ്റിയും വിദ്യാര്‍ഥികള്‍ക്ക് ഖാദി നിര്‍ബന്ധമാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം യു.ജി.സി യൂനിവേഴ്സിറ്റികള്‍ക്ക് നല്‍കിയ സര്‍ക്കുലറുകളിലും പ്രത്യേക ചടങ്ങുകളില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഖാദിയും കൈത്തറി വസ്ത്രങ്ങളും ധരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.