ഏക സിവില്‍കോഡ് വിവാദത്തിന്‍െറ ലക്ഷ്യം രാമക്ഷേത്ര നിര്‍മാണം
text_fieldsചെന്നൈ: ഏക സിവില്‍കോഡ് വിവാദത്തിന്‍െറ മറവില്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവും ജമ്മു-കശ്മീരിന് ഭരണഘടനയിലുള്ള പ്രത്യേക പദവിയും എടുത്തുകളയലാണ് ബി.ജെ.പിയും സംഘ്പരിവാറും ലക്ഷ്യമിടുന്നതെന്ന് തമിഴ്നാട് ബിഷപ്സ് കൗണ്‍സില്‍. ഏക സിവില്‍കോഡ് ഭാരതത്തിന്‍െറ ബഹുസ്വരതയും വൈവിധ്യവും നിഷേധിക്കുന്നതാണെന്ന് കൗണ്‍സില്‍ പ്രസിഡന്‍റും മധുര ആര്‍ച്ച് ബിഷപ്പുമായ ആന്‍റണി പപ്പുസാമി പ്രസ്താവനയില്‍ പറഞ്ഞു.
വിവിധ മതങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ലളിതവത്കരിക്കുന്നത് അതിന്‍െറ അന്ത$സത്തയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. ജനാധിപത്യ സര്‍ക്കാറാണ് ഏക സിവില്‍ കോഡ് വിഭാവനം ചെയ്യുന്നതെങ്കില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കയില്ല. സാംസ്കാരിക ദേശീയത പറഞ്ഞ് ഹിന്ദു സിവില്‍കോഡാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെങ്കില്‍ അംഗീകരിക്കാനാവില്ല. മതന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങളെ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ അത് നിഷേധിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ളെന്നും ആര്‍ച്ച് ബിഷപ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.