നാഷനല്‍ ഹെറാള്‍ഡ് കേസ്: ധനമന്ത്രാലയത്തിലെ രേഖകള്‍ ഹാജരാക്കണമെന്ന ഉത്തരവ് റദ്ദാക്കി
text_fieldsന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് ആശ്വാസം. നാഷനല്‍ ഹെറാള്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് ധനകാര്യ, കോര്‍പറേറ്റ് അഫയേഴ്സ് മന്ത്രാലയങ്ങളില്‍ നിന്നുള്ള രേഖകളും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 2010-11 വര്‍ഷത്തിലെ ബാലന്‍സ് ഷീറ്റും ഹാജരാക്കാണമെന്ന വിചാരണ കോടതിയുടെ ഉത്തരവ് ഡല്‍ഹി ഹൈകോടതി റദ്ദാക്കി. വിചാരണ കോടതി ഉത്തരവിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമാണ് ഹൈകോടതിയെ സമീപിച്ചത്.
നാഷനല്‍ ഹെറാള്‍ഡ് കൈമാറ്റത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമിയാണ് കോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡിന്‍റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡില്‍നിന്നും ഹെറാള്‍ഡ് ഹൗസും സ്വത്തുക്കളും ഏറ്റടെുത്തതാണ് കേസിന് ആധാരമായ സംഭവം. നാഷനല്‍ ഹെറാള്‍ഡിന് നേരത്തെ 90 കോടിരൂപ കോണ്‍ഗ്രസ് വായ്പയായി അനുവദിച്ചിരുന്നു. എന്നാല്‍ 2000 കോടി രൂപ ആസ്തിയുള്ള ഹെറാള്‍ഡിന്‍െറ സ്വത്തുക്കള്‍ 50 ലക്ഷം രൂപക്ക് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഓഹരിയുള്ള യങ് ഇന്ത്യ കമ്പനി സ്വന്തമാക്കിയെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.