സാകിർ നായികിന് മഹാരാഷ്ട്രാ ഇൻറലിജൻസിെൻറ ക്ലീൻചിറ്റ്
text_fieldsമുംബൈ: മതപ്രഭാഷകൻ സാകിർ നായികിന് മഹാരാഷ്ട്ര ഇൻറലിജൻസ് വിഭാഗത്തിെൻറ ക്ലീൻചിറ്റ്. യൂട്യൂബിൽ സാകിർ നായികിെൻറ നൂറുകണക്കിന് വീഡിയോകളും പ്രസംഗങ്ങളും നിരീക്ഷിച്ചതിൽ നിന്ന് ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അതിനാൽ സാകിർ നായികിനെതിരെ കേസെടുക്കാൻ കഴിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.
ധാക്ക ഭീകരാക്രമണത്തിെൻറ പ്രചോദനം സാക്കിർ നായിക്കാണെന്ന രീതിയിൽ ബംഗ്ലാദേശ് പത്രമായ ഡെയ്ലി സ്റ്റാറിൽ വാർത്ത വന്നതിനെ തുടർന്നാണ് മഹാരാഷ്ട്ര സർക്കാർ സാക്കിർ നായിക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചതിെൻറ പേരിൽ പത്രം പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.
അതേസമയം മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന പേരിൽ നായികിനെതിരെ കേസെടുക്കാമെങ്കിലും അത് തെളിയിക്കാൻ കഴിയില്ല. താലിബാൻ, ബിൻലാദൻ, അൽഖാഇിദ്, െഎ.എസ് തുടങ്ങിയവരെ പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണക്കുന്ന തരത്തിൽ തെളിവൊന്നുമില്ല. തങ്ങൾ അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സാക്കിർ നായിക് അനേകം പ്രസംഗങ്ങൾ കൊണ്ട് സമ്പാദിച്ച പണം ഷെയർ മാർക്കറ്റുകളിൽ നിക്ഷേപിച്ചതായി അദ്ദേഹത്തിെൻറ അനുയായി നേരത്തെ ആരോപിച്ചിരുന്നെന്നും ഇതിെൻറ പേരിൽ ഇദ്ദേഹത്തിനെതിരെ ക്രിമിനൽ കേസെടുക്കാൻ കഴിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.