മോദിയെ ജനാധിപത്യമെന്തെന്ന് പഠിപ്പിച്ചതിന് സുപ്രീംകോടതിക്ക് നന്ദി -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: അരുണാചലിൽ കോൺഗ്രസ് സർക്കാറിനെ പുന:സ്ഥാപിച്ച സുപ്രീംകോടതി വിധിയെ തുടർന്ന് പ്രധാനമന്ത്രി മോദിയെ വിമർശിച്ചു കൊണ്ട് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. മോദിയെ ജനാധിപത്യമെന്തെന്ന് പഠിപ്പിച്ചതിന് സുപ്രീംകോടതിക്ക് നന്ദി പറയുന്നതാണ് കോൺഗ്രസ് ഉപാധ്യക്ഷന്‍റെ ട്വീറ്റ്.
Thank you Supreme Court for explaining to the Prime Minister what democracy is. #ArunachalPradesh
— Office of RG (@OfficeOfRG) July 13, 2016
അരുണാചൽ പ്രദേശിലെ കാലിഖോ പുളിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി ഇന്ന് രാവിലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സർക്കാറിനെ മറികടന്ന് നിയമസഭാ സമ്മേളനം വിധിച്ച ഗവർണർ ജെ.പി. രാജ്ഖോവറുടെ നടപടിയും കോടതി റദ്ദാക്കി. നബാംടുക്കിയുടെ നേതൃത്വത്തിലുള്ള മുൻ കോൺഗ്രസ് സർക്കാറിനെ സുപ്രീംകോടതി പുന:സ്ഥാപിക്കുകയും ചെയ്തു.
ഉത്തരാഖണ്ഡിന് പിന്നാലെ അരുണാചൽ പ്രദേശിലും കേന്ദ്ര സർക്കാറിനും ബി.ജെ.പിക്ക് തിരിച്ചടിയായി സുപ്രീംകോടതിയുടെ വിധി. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി മോദിയെ ട്വിറ്ററിലൂടെ പരിഹസിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.