Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമജ്​ലിസെ ഇത്തിഹാദുൽ...

മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമീ​ന് മഹാരാഷ്​ട്രയിൽ മത്സരിക്കുന്നതിന്​ വിലക്ക്​

text_fields
bookmark_border
മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമീ​ന് മഹാരാഷ്​ട്രയിൽ മത്സരിക്കുന്നതിന്​ വിലക്ക്​
cancel

മുംബൈ: അസദുദ്ദീൻ ഉവൈസിയു​െട നേതൃത്വത്തിലുള്ള ആൾ ഇന്ത്യ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമീ​ന്​(എ.​െഎ.എം.​െഎ.എം) മഹാരാഷ്​ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്​ വിലക്ക്​. ആവശ്യമായ രേഖകൾ സമർപ്പിക്കാതിരുന്നതിനെ തുടർന്ന്​​ പാർട്ടിയുടെ അംഗീകാരം ​മഹാരാഷ്​ട്ര തെരഞ്ഞെടുപ്പ്​ കമീഷൻ റദ്ദാക്കുകയായിരുന്നു. നിരവധി തവണ നോട്ടീസ്​ അയച്ചെങ്കിലും പാർട്ടി ഇതുവരെ ഒാഡിറ്റ്​ രേഖകൾ നൽകിയില്ലെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ അറിയിച്ചു.

അതേസമയം തെരഞ്ഞെടുപ്പ്​ കമീഷ​െൻറ നടപടി രാഷ്​ട്രീയ സമ്മർദം മൂലമാണ്​ സംശയിക്കുന്നതായും ഇതിൽ നടുക്കമുണ്ടെന്നും െഎ.എം.​െഎ.എം നേതാവ്​ പറഞ്ഞു. മൂന്നു വർഷത്തെ ആദായ നികുതി റി​േട്ടൺ അടക്കം അംഗീകാരത്തിന്​ ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിരുന്നതായും പാർട്ടി അറിയിച്ചു.

കഴിഞ്ഞ വർഷം നടന്ന ഒൗറംഗാബാദ്​ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പാർട്ടി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായിരുന്നു. 81 അംഗ  നന്ദേഡ്​ മുനിസിപ്പൽ കോർപറേഷനിൽ 2012 ൽ നടന്ന തെരഞ്ഞെടുപ്പിൽ എ.​െഎ.എം.​െഎ.എംയുടെ 11 അംഗങ്ങളും  വിജയിച്ചിട്ടുണ്ട്​. മഹാരാഷ്​ട്ര നിയമസഭയിൽ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമീ​ന് രണ്ട്​ അംഗങ്ങളുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtraaimim
Next Story