എം.ജി.ആറിന്‍െറ മരുമകനെ കൊലപ്പെടുത്തിയ കേസില്‍ ഏഴുപേര്‍ക്ക് ജീവപര്യന്തം
text_fieldsചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രന്‍െറ വളര്‍ത്തുമകള്‍ സുധയുടെ ഭര്‍ത്താവ് വിജയകുമാറിനെ (എം.ജി.ആര്‍. വിജയന്‍-53) കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഏഴുപേര്‍ക്ക് ജീവപര്യന്തം. കേസിലെ ഒന്നാം പ്രതി ബാനു, സുധയുടെ സഹോദരിയാണ്. മറ്റൊരു പ്രതി കര്‍ണ അടുത്ത ബന്ധുവുമാണ്. സുധയും ബാനുവും എം.ജി.ആറിന്‍െറ അടുത്ത ബന്ധുക്കളുമാണ്. മക്കളില്ലാത്ത എം.ജി.ആര്‍, സുധയെ എടുത്തുവളര്‍ത്തുകയായിരുന്നു.
എം.ജി.ആറിന്‍െറ സ്വത്തുക്കള്‍ സംബന്ധിച്ച് സുധക്കും ബാനുവിനും ഇടയിലുള്ള തര്‍ക്കമാണ് വിജയന്‍െറ കൊലപാതകത്തില്‍ കലാശിച്ചത്. കര്‍ണയാണ് കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയത്. സുരേഷ്, ആര്‍. കാര്‍ത്തിക്, ദീനാ, സോളമന്‍, എം. കാര്‍ത്തിക് എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റ് പ്രതികള്‍. കേസിലെ എട്ടാം പ്രതി ഭുവാന ഒളിവിലാണ്. എട്ടുവര്‍ഷം നീണ്ട കേസില്‍ ചെന്നൈ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ജി. ജയചന്ദ്രന്‍ പുറപ്പെടുവിച്ച വിധിയില്‍ കൊലപാതകത്തില്‍ പ്രതികളുടെ പങ്ക് വ്യക്തമാണെന്ന് നിരീക്ഷിച്ചു.
ബുധനാഴ്ച വൈകീട്ടോടെ ഏഴു പ്രതികളെയും ചെന്നൈ പുഴല്‍ സെന്‍ട്രല്‍ ജയിലിലടച്ചു. 2008 ജൂണ്‍ നാലിന് രാത്രി 8.45 ഓടെയാണ് ചെന്നൈ കോട്ടൂര്‍പുരം റോഡില്‍ വിജയന്‍ കൊല്ലപ്പെടുന്നത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന സാന്‍ട്രോ കാറില്‍ പ്രതികള്‍ മന$പൂര്‍വം അംബാസഡര്‍ കാര്‍ ഇടിപ്പിക്കുകയും തുടര്‍ന്നുനടന്ന തര്‍ക്കത്തില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവ സ്ഥലത്തുതന്നെ മരണം സംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.