അരുണാചലിൽ ഭൂരിപക്ഷം തെളിയിക്കല്‍ കോണ്‍ഗ്രസിന് വെല്ലുവിളിയാകും
text_fieldsന്യൂഡല്‍ഹി: ഡിസംബര്‍ 15ലെ സ്ഥിതി പുന$സ്ഥാപിക്കാനുള്ള സുപ്രീംകോടതി വിധിയോടെ കോണ്‍ഗ്രസ് വിമതനായ കാലിഖോ പുല്‍ സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാകും. മുന്‍മുഖ്യമന്ത്രി നബാം തുകിക്ക് അധികാരത്തില്‍ തിരിച്ചത്തൊന്‍ വഴിയൊരുങ്ങിട്ടുണ്ടെങ്കിലും ഒറ്റയടിക്ക് കളം വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് വിമതര്‍ക്ക് പിന്നില്‍ കളിച്ച ബി.ജെ.പി തയാറായേക്കില്ല.മുഖ്യമന്ത്രി പദം തിരിച്ചുകിട്ടുന്ന നബാം തുകിക്ക് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പ്രയാസമായിരിക്കും. 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 26 എം.എല്‍.എമാര്‍ മാത്രമാണുള്ളത്. 21 പേര്‍ വിമതരാണ്. ഇവര്‍ക്കൊപ്പം മറ്റു രണ്ട് അംഗങ്ങളുമുണ്ട്.
ഇവരുടെ മന്ത്രിസഭക്ക് പുറംപിന്തുണ നല്‍കുകയാണ് 11 എം.എല്‍.എമാരുള്ള ബി.ജെ.പി ചെയ്തത്. വിമതരായി മാറിയവരെ പാര്‍ട്ടിയില്‍ തിരികെയത്തെിക്കുക മാത്രമാണ് കോണ്‍ഗ്രസിനു മുന്നിലുള്ള പോംവഴി. കോണ്‍ഗ്രസ് കുടുംബത്തിലെ അംഗങ്ങളായിരുന്ന കാര്യം ഓര്‍ക്കണമെന്ന സന്ദേശമാണ് വിമതര്‍ക്ക് നല്‍കാനുള്ളതെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ ഇതേക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞത്.
മുഖ്യമന്ത്രി കാലിഖോ പുല്‍ പുന$പരിശോധനാ ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചേക്കും. താന്‍ സഭയില്‍ വിശ്വാസവോട്ട് നേടിയതാണെന്ന ന്യായം കോടതി മുമ്പാകെ ഉന്നയിക്കാനാണ് നീക്കം.
വിശ്വാസവോട്ടു നേടിയ മന്ത്രിസഭയെ ആറുമാസത്തേക്ക് തൊടാന്‍ പാടില്ളെന്നാണ് ചട്ടം. ഗവര്‍ണറുടെ തെറ്റായ തീരുമാനത്തിലൂടെ കെട്ടിപ്പൊക്കിയ മന്ത്രിസഭക്ക് ഭരണഘടനാപരമായി തുടരാന്‍ പറ്റില്ളെന്ന വാദമാണ് കോണ്‍ഗ്രസിനു മുന്നിലുള്ളത്.ഡിസംബര്‍ 15ലെ സ്ഥിതി പുന$സ്ഥാപിച്ചാല്‍, അതിനു ശേഷം തെറ്റായ തീരുമാനങ്ങള്‍ പിന്തുടര്‍ന്ന് വിശ്വാസവോട്ട് നേടിയെന്ന ന്യായം നിലനില്‍ക്കുന്നതല്ളെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, കാലമത്തെും മുമ്പേ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അരുണാചല്‍ പ്രദേശ് നീങ്ങാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.