Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅരുണാചല്‍ പ്രദേശ്...

അരുണാചല്‍ പ്രദേശ് രാഷ്ട്രീയ നാടകങ്ങളുടെ നാള്‍വഴി

text_fields
bookmark_border
അരുണാചല്‍ പ്രദേശ് രാഷ്ട്രീയ  നാടകങ്ങളുടെ നാള്‍വഴി
cancel
നവംബര്‍ 1, 2011: കോണ്‍ഗ്രസ് നേതാവ് നബാം തുകി അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റു. അദ്ദേഹത്തിന്‍െറ സഹോദരന്‍ നബാം റേബിയ സ്പീക്കറായി.
ഡിസംബര്‍, 2014: മന്ത്രിസഭാ അഴിച്ചുപണിയില്‍ ആരോഗ്യ, കുടുംബക്ഷേമ മന്ത്രി കലിഖോ പുല്‍ പുറത്ത്
ഏപ്രില്‍, 2015: കലിഖോ പുല്‍ സര്‍ക്കാറിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിക്കുന്നു
ജൂണ്‍ ഒന്ന്: ജ്യോതി പ്രസാദ് രാജ്ഖൊവ ഗവര്‍ണറായി അധികാരമേറ്റു
ഒക്ടോബര്‍ 21: നിയമസഭയുടെ അഞ്ചാം സമ്മേളനം സമാപിക്കുന്നു
നവംബര്‍ മൂന്ന്: 2016 ജനുവരി 14ന് ആറാം നിയമസഭാ സമ്മേളനം ഗവര്‍ണര്‍ വിളിച്ചുചേര്‍ക്കുന്നു
നവംബര്‍: ഡെപ്യൂട്ടി സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പ്രമേയം. സ്പീക്കറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയും പ്രമേയം കൊണ്ടുവരുന്നു
ഡിസംബര്‍ ഒമ്പത്: ജനുവരി 14ന് ചേരാന്‍ നിര്‍ദേശിച്ച നിയമസഭാ സമ്മേളനം ഗവര്‍ണര്‍ ഡിസംബര്‍ 16ന് നടത്താന്‍ തീരുമാനിക്കുന്നു
ഡിസംബര്‍ 15: 21 വിമത കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 14 പേരെ സ്പീക്കര്‍ നബാം റേബിയ അയോഗ്യരാക്കി
ഡിസംബര്‍ 16: 14 എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ഡെപ്യൂട്ടി സ്പീക്കര്‍ റദ്ദാക്കി
ഡിസംബര്‍ 16: തുകി സര്‍ക്കാര്‍ നിയമസഭാ മന്ദിരം പൂട്ടി. മറ്റൊരു കെട്ടിടത്തില്‍ വിമതര്‍ ഉള്‍പ്പെടെ 33 എം.എല്‍.എമാര്‍ പങ്കെടുത്ത യോഗത്തില്‍ സ്പീക്കറെ പുറത്താക്കാനുള്ള പ്രമേയം പാസാക്കുന്നു. പുതിയ സ്പീക്കറെ തെരഞ്ഞെടുത്തു.
ഡിസംബര്‍ 17: വിമതര്‍ ഹോട്ടലില്‍ നിയമസഭ ചേര്‍ന്ന് തുകിക്കെതിരെ വോട്ട് രേഖപ്പെടുത്തുന്നു. പുല്‍ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനെതിരെ സ്പീക്കര്‍ റേബിയ ഗുവാഹതി ഹൈകോടതിയെ സമീപിക്കുന്നു
ജനുവരി അഞ്ച് 2016: 14 കോണ്‍ഗ്രസ് എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി ഹൈകോടതി സ്റ്റേ ചെയ്തു.
ജനുവരി ആറ്: വിമത എം.എല്‍.എമാരെ പുറത്താക്കിയ അരുണാചല്‍ സ്പീക്കറുടെ ഹരജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി സമ്മതിക്കുന്നു
ജനുവരി 13: ജനുവരി 18വരെ നിയമസഭാ നടപടികളൊന്നും നടത്തരുതെന്ന് സുപ്രീംകോടതി ഉത്തരവിടുന്നു.
ജനുവരി 14: അരുണാചല്‍ വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിടുന്നു
ജനുവരി 15: ഗവര്‍ണറുടെ വിവേചനാധികാരത്തിന്‍െറ ഭരണഘടനാ സാധ്യതകള്‍ സംബന്ധിച്ച് സുപ്രീംകോടതി പരിശോധന തുടങ്ങുന്നു
ജൂലൈ 13: അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ സുപ്രീംകോടതി പുന$സ്ഥാപിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arunachal Pradesh
Next Story