കശ്മീരികളുെട കാഴ്ചയും ജീവിതവും തകർത്ത് പെല്ലറ്റ് ഷെൽ
text_fieldsശ്രീനഗർ: ഇൻഷാ മാലിക് എന്നാണ് അവളുടെ പേര് പെല്ലറ്റ് ഷെല്ലെൻറ ഭീകരത എന്താണെന്നറിയാൻ ആ പതിനാല് വയസുകാരിയുടെ മുഖത്തേക്കൊന്നു നോക്കിയാൽ മതിയാകും. നൂറുകണക്കിന് പെല്ലറ്റുകളാണ് അവളുടെ മുഖത്തും കണ്ണുകളിലും തുളഞ്ഞുകയറിയത്. ഡോക്ടറാകാൻ സ്വപ്നം കണ്ട ആ പെൺകുട്ടി ഇപ്പോൾ എസ്.എം.എച്.എസ് ആശുപത്രിയിലെ െഎസിയുവിൽ അബോധാവസ്ഥയിൽ കഴിയുകയാണ്. രണ്ട് കണ്ണുകളുടെയും കാഴ്ച ശക്തി നഷ്ടപ്പെടുത്തി ജീവിതം തകർത്തതിെൻറ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുക?.
ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ കൊലപാതകത്തെ തുടർന്ന് കശ്മീരിൽ ഉടലെടുത്ത സംഘർഷത്തിൽ മരണ സംഖ്യ 37 ആയി ഉയരുകയും പരിക്കേറ്റവരുടെ എണ്ണം 1500 കവിയുകയും ചെയ്തിരിക്കുന്നു. മനുഷ്യരുടെ കാഴ്ചശക്തി നഷ്ടപ്പെടുത്തുന്ന പെല്ലറ്റ്ഷെൽ പൊലീസും സൈന്യവും സംഘർഷമേഖലകളിൽ വ്യാപകമായി ഉപയോഗിക്കുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങൾ. യുദ്ധ മേഖലകളിൽ മാത്രമുപയോഗിക്കുന്ന ഇൗ ആയുധം കാശ്മീരിൽ സൈന്യം സാർവത്രികമായി ഉപയോഗിക്കുന്നതായും 102 പേർക്ക് ഇതുമൂലം പരിക്കേറ്റതായുമായാണ് റിപ്പോർട്ട്.
കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ മാത്രം ഇത്തരത്തിൽ അനേകം കേസുകൾ തങ്ങളുടെ അടുത്ത് എത്തിയെന്ന് ശ്രീനഗറിലെ എസ്.എം.എച്.എസ് ആശുപത്രിയിലെ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. പരിക്കേറ്റ നിലയിൽ കൊണ്ടുവന്ന 102 പേരിൽ രണ്ട് പേർക്ക് കാഴ്ച നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. ചിലരെയെങ്കിലും നേരത്തെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ കാഴ്ച തിരികെ കിട്ടിയേനെ.ആശുപത്രിയിൽ കഴിയുന്ന 87 പേരിൽ 40 പേർക്കും പൂർണമായി കാഴ്ച ശക്തി വീണ്ടെടുക്കാൻ മൂന്നോ നാലോ ശസ്തക്രിയ വേണ്ടിവരും. ചികിത്സയിൽ നന്നായി കാഴ്ച വീെണ്ടടുത്ത് 20 േപരും അത്യാവശ്യം കാഴച തിരികെ കിട്ടി 27 പേരും ആശുപത്രി വിട്ടു. പെല്ലറ്റ് ഷെൽ പതിച്ചത് വളരെ അടുത്ത് നിന്നാണെന്ന് പരിക്കേറ്റവരുടെ മുറിവുകളിൽ നിന്ന്് വ്യക്തമാണെന്ന് ഡോക്ടർമാർ പറഞ്ഞു. കണ്ണിലും ശരീരത്തിെൻറ മറ്റു ഭാഗങ്ങളിലും രോഗാണുബാധയുണ്ടാക്കാൻ ഷെല്ലിന് കഴിയുമെന്നും നേത്രരോഗ വിഭാഗത്തിലെ ഡോക്ടർമാർ പറയുന്നു. താൻ ഇവിടെ ഒരുപാട് നാളായി സേവനം അനുഷ്ഠിക്കുന്നുണ്ടെങ്കിലും ഇത്രയും ശസ്ത്രക്രിയകൾ ഇതുവരെ ചെയ്തിട്ടില്ലെന്നാണ് മറ്റൊരു ഡോക്ടറുട സാക്ഷ്യം.
2010 മുതൽ സായുധരല്ലാത്ത പ്രതിഷേധക്കാർക്കുനേരെ സൈന്യം പെല്ലറ്റ് ഷെൽ ഉപയോഗിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ട മറ്റൊരുകാര്യം. ബുർഹാൻ വാനിയുടെ ഖബറടക്കം കഴിഞ്ഞു തിരിച്ചു വരികയായിരുന്ന കൗമാരക്കാർക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ സൈന്യം പെല്ലെറ്റ് ഷെൽ ഉപയോഗിച്ചതായി ആശുപത്രിയിൽ കഴിയുന്ന ആൺകുട്ടി സാക്ഷ്യപ്പെടുത്തുന്നു. ‘ഞാൻ പ്രതിഷേധിക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നില്ല. പെെട്ടന്ന് സൈന്യം തങ്ങളുടെ നേർക്ക് ഷെൽ വർഷിച്ചു. എെൻറ ശരീരത്തിെൻറ പകുതിഭാഗത്ത് വേദന അനുഭവപ്പെടുകയും വലതു കണ്ണിന് അസഹ്യമായ വേദനയുണ്ടാവുകയും ചെയ്തു’. പത്തു മീറ്റർ അകലെ നിന്ന് ഷെൽ പ്രയോഗിച്ചതെന്നാണ് 14 വയസുകാരനായ കുട്ടി ആശുപത്രിക്കിടക്കയിൽ വെച്ച് പറഞ്ഞത്.
പ്രശസ്ത മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷനൽ പെല്ലറ്റ് ഷെൽ നിരോധിക്കാൻ കഴിഞ്ഞ വർഷം കശ്മീർ സർക്കാറിനോട് ആവശ്യെപ്പട്ടിരുന്നു. കഴിഞ്ഞ വർഷം 64 പേർക്കാണ് പെല്ലറ്റ് ഷെൽ പ്രയോഗത്തിൽ പരിക്കേറ്റത്. കണ്ണിന് പരിക്കേറ്റ 41 പേരിൽ രണ്ടുപേർക്ക് ഇരുകണ്ണുകളുടെ കാഴ്ചയും നഷ്ടപ്പെടുകയും മൂന്ന് പേർക്ക് പൂർണമായും ഒരുകണ്ണിെൻറ കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.