ആര്‍.ബി.ഐക്ക് മേല്‍ യു.പി.എ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു- ഡി. സുബ്ബറാവു
text_fieldsന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അധികാരങ്ങള്‍ക്ക് മേല്‍ യു.പി.എ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ഡി. സുബ്ബറാവു. പലിശ നിരക്കുകള്‍ കുറക്കുന്നതിനും നയ രൂപീകരണത്തിലും സര്‍ക്കാരില്‍ നിന്ന് പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങളുമുണ്ടായി. കോണ്‍ഗ്രസിന്‍റെ ധനകാര്യമന്ത്രിമാരായിരുന്ന പ്രണബ് മുഖര്‍ജി, പി.ചിദംബരം എന്നിവര്‍ പലിശ നിരക്ക് വെട്ടി കുറക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തി. ആര്‍.ബി.ഐയിലെ നിയമനങ്ങളെ യൂപി.എ സര്‍ക്കാര്‍ തടഞ്ഞിരുന്നതായും സുബ്ബറാവു വെളിപ്പെടുത്തി. ‘‘ഹു മൂവ്ഡ് മൈ ഇന്‍ട്രസ്റ്റ് റേറ്റ്’’ എന്ന തന്‍റെ പുസ്തകത്തിലുടെയാണ് സുബ്ബറാവുവിന്‍റെ വെളിപ്പെടുത്തല്‍.
ആഗോളമാന്ദ്യം ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളെ കൂടി തകിടംമറിച്ചപ്പോഴും ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥക്ക് ചാഞ്ചാട്ടമുണ്ടായില്ളെന്നും സുബ്ബറാവു അവകാശപ്പെട്ടു. സാമ്പത്തിക നയങ്ങളില്‍ ഭൂരിഭാഗവും ആര്‍.ബി.ഐയും സര്‍ക്കാറും സമാനമായത് പിന്തുടര്‍ന്നാല്‍ മതിയെന്ന പി.ചിദംബരത്തിന്‍്റെ അഭിപ്രായം തള്ളിയിരന്നതായി സുബ്ബറാവു വെളിപ്പെടുത്തി. 2008 മുതല്‍ 2013 വരെയാണ് സുബ്ബറാവു റിസര്‍വ് ബാങ്ക് ഗവര്‍ണറായി പദവിയിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.