കശ്മീർ സംഘർഷം: പാകിസ്താെൻറ കരിദിനത്തിനെതിരെ ഇന്ത്യ
text_fieldsന്യൂഡൽഹി: കശ്മീരിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജൂലൈ 19 ന് കരിദിനം ആചരിക്കാനുള്ള പാകിസ്താെൻറ തീരുമാനത്തിനെതിരെ പ്രതികരണവുമായി ഇന്ത്യ. പാകിസ്താൻ മന്ത്രിസഭയുടെ തീരുമാനത്തെ മുഴുവനായും ഏകകണ്ഠമായി തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തുടർച്ചയായി ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്ന പാകിസ്താെൻറ നടപടിയിൽ വിദേശകാര്യ മന്ത്രാലയം ആശങ്ക േരഖപ്പെടുത്തി. കശ്മീരിൽ പാകിസ്താനോ മറ്റ് രാജ്യങ്ങൾക്കോ പ്രത്യേക അവകാശമില്ല. ചില തീവ്രവാദ സംഘടനകളെ മഹത്വവത്കരിക്കുന്നതിലൂടെ പാകിസ്താെൻറ നിലപാട് വ്യക്തമാവുകയാണെന്നും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പാകിസ്താൻ നിയന്ത്രിത കശ്മീരിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ്, കശ്മീരിൽ അടുത്തിടെയുണ്ടായ സംഭവവികാസങ്ങളുടെപേരിൽ പാകിസ്താൻ ശ്രമിക്കുന്നതെന്നും ഇന്ത്യ ആരോപിച്ചു. ഭീകരവാദത്തിന് പിന്തുണ നൽകി ദക്ഷിണേഷ്യയെ അസ്ഥിരപ്പെടുത്താൻ പാകിസ്താൻ ശ്രമിക്കരുത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനപരമായ ബന്ധത്തിന് പാകിസ്താൻ അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഹിസ്ബുൽ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ജൂലൈ 19 കരിദിനമായി ആചരിക്കാൻ പാകിസ്താന്‍ തീരുമാനിച്ചിരുന്നു. ലഹോറില്‍ നടന്ന പാകിസ്താൻ മന്ത്രിസഭാ യോഗത്തിലാണ് കശ്മീര്‍ സംഭവത്തില്‍ പാകിസ്താന്‍ കരിദിനമാചരിക്കാൻ തീരുമാനിച്ചത്. ബുര്‍ഹാന്‍ വാനിയെ കശ്മീരി നേതാവെന്നും ധീര രക്തസാക്ഷിയെന്നും വിശേഷിപ്പിച്ച പാക്പ്രധാനമന്ത്രി നവാസ് ശരീഫ് വാനിയെ കൊലപ്പെടുത്തിയതിനെ ‘നിയമത്തിന് അതീതമായ കൊല’ എന്നുമാണ് വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.