പീസ് ടി.വി: സാകിര്‍ നായിക്കിന്‍െറ ആരോപണം തെറ്റെന്ന് സര്‍ക്കാര്‍
text_fieldsന്യൂഡല്‍ഹി: ഇസ്ലാമികമാണെന്ന കാരണത്താല്‍ പീസ് ടി.വി ചാനലിന് പ്രക്ഷേപണാവകാശം നിഷേധിച്ചുവെന്ന ഇസ്ലാമിക മതപ്രഭാഷകന്‍ സാകിര്‍ നായിക്കിന്‍െറ ആരോപണം തെറ്റെന്ന് സര്‍ക്കാര്‍. രാജ്യത്ത് അത്തരമൊരു വേര്‍തിരിവ് നിലനിര്‍ക്കുന്നില്ളെന്നും ഭാവിയിലും ഉണ്ടാകില്ളെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. സാകിര്‍ നായിക്കിന്‍െറ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍െറ ഉടമസ്ഥതയിലുള്ള പീസ് ടി.വിക്ക് സംപ്രേഷണാവകാശം നല്‍കാതിരുന്നത് നിബന്ധനകള്‍ പാലിക്കാത്തതിനാലാണെന്നും നായിഡു പറഞ്ഞു.
പീസ് ടി.വി ഉടമസ്ഥര്‍ 2008ല്‍ ലൈസന്‍സിന് അപേക്ഷ നല്‍കിയിരുന്നു. അതേക്കുറിച്ച് പഠനം നടത്തിയശേഷം ആഭ്യന്തര മന്ത്രാലയം ചാനലിന് അനുമതി നിഷേധിച്ചു. 2009ല്‍ വീണ്ടും അപേക്ഷിച്ചപ്പോള്‍ ഡയറക്ടര്‍മാര്‍, ധനസമാഹരണം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞു. എന്നാല്‍, അവ സമര്‍പ്പിച്ചില്ല. അതിനാല്‍ അനുമതി നല്‍കിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.