യാചകരെ ഒഴിപ്പിക്കാന്‍ മന്ത്രി; പദ്ധതി കെജ്രിവാള്‍ നിര്‍ത്തിവെപ്പിച്ചു
text_fieldsന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തെ യാചകമുക്തമാക്കാനുള്ള സാമൂഹികക്ഷേമ മന്ത്രി സന്ദീപ് കുമാറിന്‍െറ പദ്ധതി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിര്‍ത്തിവെപ്പിച്ചു. പദ്ധതി ഉടന്‍ നിര്‍ത്തിവെക്കാന്‍ കെജ്രിവാള്‍ ട്വിറ്ററിലൂടെയാണ് ആവശ്യപ്പെട്ടത്. മനുഷ്യത്വരഹിതവും നിഷ്ഫലവുമാണ് പദ്ധതിയെന്ന് വിശേഷിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
ആവശ്യം അംഗീകരിച്ച് മന്ത്രി പദ്ധതി ഉപേക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പദ്ധതി തിങ്കളാഴ്ച ആരംഭിക്കാനിരിക്കുകയായിരുന്നു. നഗരത്തിലെ മുഴുവന്‍ യാചകരെയും പിടികൂടി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ 10 ടീമിനെ നിയമിച്ചിരുന്നു. മജിസ്ട്രേറ്റ് തീരുമാനിക്കുന്നതിന് അനുസരിച്ച് ഇവരെ യാചകഭവനങ്ങളില്‍ പ്രവേശിപ്പിക്കുകയോ വിട്ടയക്കുകയോ ചെയ്യാനായിരുന്നു പദ്ധതി.
സങ്കീര്‍ണമായ പ്രശ്നമായതിനാല്‍ പദ്ധതി നടപ്പാക്കാനൊരുങ്ങിയാല്‍ വിവാദങ്ങളുണ്ടാവുമെന്നതിനാലാണ് നിര്‍ത്തിവെച്ചതെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.