തുർക്കിയിൽ കുടുങ്ങിയ കായിക താരങ്ങൾ സുരക്ഷിതർ -വിദേശകാര്യ മന്ത്രി
text_fieldsന്യൂഡൽഹി: സൈനിക അട്ടിമറി ശ്രമത്തെ തുടർന്ന് തുർക്കിയിൽ കുടുങ്ങിയ കായിക താരങ്ങൾ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. വിദേശകാര്യ മന്ത്രി ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്.
148 ഇന്ത്യൻ വിദ്യാർഥികളും 38 ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള 186 അംഗ സംഘം ജൂലൈ 11നാണ് ലോക സ്കൂൾസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി തുർക്കിയിലെ ട്രാബ്സണിലെത്തിയത്. ജൂലൈ 18നാണ് സ്കൂൾസ് ചാമ്പ്യൻഷിപ്പ് സമാപിക്കുക. ഇതിനിടെയാണ് തുർക്കിയിൽ സൈനിക അട്ടിമറി ശ്രമം നടന്നത്.
ട്രാബ്സണിലെ വടക്ക് കിഴക്കൻ പ്രവിശ്യയിലുള്ള വിവരം കായികസംഘം വാട്ട്സ്ആപ്പിലൂടെ ഇന്ത്യൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു. രാജ്യ തലസ്ഥാനമായ അങ്കാറയിൽ നിന്ന് 700 കിലോമീറ്ററും സംഘർഷ ബാധിത പ്രദേശത്ത് നിന്ന് 400 കിലോമീറ്റർ അകലെയാണ് ട്രാബ്സൺ.
There are 148 Indian children and 38 officials in Trapzon #Turkey. They are all safe. /1 https://t.co/WiykZXnL1M
— Sushma Swaraj (@SushmaSwaraj) July 16, 2016
The games are on. They will start returning in batches from 18th July. /2 #Turkey
— Sushma Swaraj (@SushmaSwaraj) July 16, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.