കേന്ദ്രം ഡല്‍ഹിയെ പരിഗണിക്കുന്നത് പാകിസ്താനോടെന്ന പോലെ- കെജ് രിവാള്‍
text_fieldsന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജനങ്ങളുമായി സംവദിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ‘ടോക്ക് ടു എ.കെ’ എന്ന റേഡിയോ പരിപാടിയിലൂടെയാണ് പൊതുജനങ്ങളുമായി കെജ് രിവാള്‍ നേരിട്ട് ആശയവിനിനിമയം നടത്തിയത്. ഇന്ത്യ- പാകിസ്താന്‍ ബന്ധം പോലെയാണ് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയോട് കാണിക്കുന്നതെന്ന് അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു. സര്‍ക്കാര്‍ പരസ്യം നല്‍കുന്നതിനായി കോടികള്‍ ചെലവഴിച്ചുവെന്ന ആരോപണങ്ങള്‍ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ജനങ്ങളോട് സത്യസന്ധമായി ഇടപെടുന്ന സര്‍ക്കാറിന് അവരുമായി സംവദിക്കാനുള്ള വേദി ആവശ്യമാണ്. ഡല്‍ഹി സര്‍ക്കാര്‍ വിദ്യാഭ്യാസം മൂലധനമായാണ് കണക്കാക്കുന്നത്. ബജറ്റില്‍ വിദ്യാഭ്യാസത്തിലേക്കുള്ള നീക്കിയിരിപ്പ് തുക 5,000 കോടിയില്‍ നിന്നും 10,000 കോടിയായി ഉയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ 263 കോളനികളിലേക്ക് ജലവിതരണം നടത്താന്‍ സര്‍ക്കാറിനായി. 2017 ഓടെ ഡല്‍ഹിയില്‍ മുഴുവനായും പൈപ്പ്ലൈന്‍ വഴി വെള്ളം ലഭ്യമാക്കും. ഇലക്ട്രിസിറ്റി നിരക്ക് കുറക്കാനും സര്‍ക്കാറിനായി. അടിസ്ഥാന ആവശ്യങ്ങള്‍ അറിഞ്ഞാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും കെജ് രിവാള്‍ വ്യക്തമാക്കി.
ഇന്‍്റര്‍ സ്റ്റേറ്റ് കൗണ്‍സിലില്‍ ഡല്‍ഹിക്ക് വേണ്ടി മുഖ്യമന്ത്രി എന്തെല്ലാമാണ് ആവശ്യപ്പെട്ടത്, പാര്‍ലമെന്‍ററി സെക്രട്ടറിമാരെ നിയമിച്ചത്, നിയമസഭാംഗങ്ങളുടെ ശമ്പളം വര്‍ധിപ്പിച്ചത് എന്നിങ്ങനെ വിവാദമായ വിഷയങ്ങളിലും വൈ ഫൈ, കായിക പരിശീലനത്തിനുള്ള സൗകര്യങ്ങള്‍, മാലിന്യ സംസ്കരണം തുടങ്ങിയ പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം കെജ് രിവാള്‍ മറുപടി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.