നവജ്യോത് സിങ് സിദ്ദു രാജ്യസഭാംഗത്വം രാജിവെച്ചു
text_fieldsന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി നേതാവുമായ നവജ്യോത് സിങ് സിദ്ദു രാജ്യസഭാംഗത്വം രാജിവെച്ചു. കഴിഞ്ഞ ഏപ്രിലിലാണ് സിദ്ദുവിനെ ബി.ജെ.പി രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തത്. രാജിക്കത്ത് ഇന്ന് രാജ്യസഭ സെക്രട്ടറിക്ക് നല്‍കിയേക്കും. കേന്ദ്രമന്ത്രിസഭ പുന:സംഘടിപ്പിച്ച സമയത്ത് സിദ്ദു മന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം തെറ്റും ശരിയും ഏറ്റുമുട്ടുേമ്പാൾ നിഷ്പക്ഷത പാലിക്കാനാവില്ല. പ്രധാനമന്ത്രിയുടെ നിർദേശമനുസരിച്ചാണ് ഞാൻ രാജ്യസഭാംഗമായത്. പഞ്ചാബിെൻറ ക്ഷേമം മുൻനിർത്തിയായിരുന്നു അത്. ഇപ്പോൾ പഞ്ചാബിലേക്കുള്ള എല്ലാ വാതിലുകളും അടഞ്ഞിരിക്കുന്നു. അതിനാൽ രാജ്യസഭാ അംഗത്വം ഇന്നൊരു ഭാരമാണ്. അതുകൊണ്ട് ഇനി തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് രാജിയെക്കുറിച്ച് സിദ്ദു പ്രതികരിച്ചു.
2017ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് സിദ്ദുവിന്‍െറ രാജിയെന്നും സൂചനകളുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അരവിന്ദ് കെജ്രിവാള്‍ പഞ്ചാബിലേക്ക് പോയ ദിവസം തന്നെയാണ് സിദ്ദുവിന്‍െറ രാജിയെന്നതും ശ്രദ്ധേയമാണ്. കെജ്രിവാള്‍ നേരത്തെ തന്നെ നവജ്യോത് സിങ് സിദ്ദുവിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.
2004 മുതല്‍ 2014 വരെ അമൃത്സറില്‍ നിന്നുള്ള ലോകസഭാംഗമായിരുന്നു സിദ്ദു. എന്നാല്‍, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ബി.ജെ.പി സീറ്റ് നിഷേധിക്കുകയായിരുന്നു. ഭാര്യയായ നവജ്യോത് കൗര്‍ പഞ്ചാബില്‍ നിന്നുള്ള നിയമസഭാംഗമാണ്. സിദ്ദു പഞ്ചാബ് തെരഞ്ഞെടുപ്പില്‍ എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.