കശ്മീരിൽ പെല്ലറ്റ് ഗൺ ഉപയോഗിക്കുന്നതിനെതിരെ ഗുലാം നബി ആസാദ്
text_fieldsന്യൂഡൽഹി: കശ്മീരിൽ പ്രതിഷേധക്കാർക്കു നേരെ പെല്ലറ്റ് ഗൺ ഉപയോഗിക്കുന്നതിനെതിരെ കോൺഗ്രസ് േനതാവ് ഗുലാംനബി ആസാദ്. തീവ്രവാദികളെ നേരിടുന്ന രീതിയിലാണ് കശ്മീരിലെ സാധാരണക്കാരായ ജനങ്ങളെ ൈസന്യം കൈകാര്യം ചെയ്യുന്നതെന്ന് ഗുലാംനബി ആസാദ് രാജ്യസഭയിൽ പറഞ്ഞു. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ െകാലപാതകത്തെ തുടർന്ന് കശ്മീരിൽ സംഘർഷം തുടരുകയാണ്.
കശ്മീരിൽ തീവ്രവാദം അവസാനിപ്പിക്കാനുള്ള സർക്കാർ നടപടിക്ക് പിന്തുണയുണ്ട് എന്നാൽ ജനങ്ങളെ ശത്രുസൈന്യത്തെപ്പോലെ നേരിടുന്നതിനെ പിന്തുണക്കുന്നില്ല. കശ്മീരിൽ നിലവിലെ സ്ഥിതി തൊണ്ണൂറുകളിലേതിനേക്കാൾ ഗുരുതരമാണ്. കശ്മീരിലെ എല്ലാ ജില്ലകളിലും ജനങ്ങൾ കൊല്ലപ്പെട്ടു. തെക്കൻ കശ്മീരിലെ നാല് ജില്ലകളിൽ മാത്രം വൻതോതിൽ നാശനഷ്ടമുണ്ടായി. പത്തു ദിവസത്തെ കർഫ്യൂവിന് ശേഷവും സംഘർഷാവസ്ഥ നിലനിൽക്കുന്നത് ജനങ്ങളുടെ മനസിൽ ആഴത്തിൽ മുറിവേറ്റിരിക്കുന്നു എന്നതിെൻറ സൂചനയാണ്. കേന്ദ്ര സർക്കാറിെന കശ്മീരിലെ ജനങ്ങൾ അവിശ്വസിക്കുന്നു. എന്നാൽ കോൺഗ്രസ് കേന്ദ്രം ഭരിച്ചപ്പോൾ കശ്മീരിലെ ജനങ്ങൾക്ക് ചെറിയ വിശ്വാസമെങ്കിലും സർക്കാറിലുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീർ പ്രശ്നം രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിെൻറ ആവശ്യം അംഗീകരിച്ചതിനെ തുടർന്ന് സംസാരിക്കുകയായിരുന്നു ഗുലാംനബി ആസാദ്.
അതേസമയം കശ്മീരിൽ സംഘർഷം തുടരുകയാണെന്നും വിഘടനവാദികളും രാജ്യവും തമ്മിലുള്ള യുദ്ധമാണ് നടക്കുന്നതെന്നും അരുൺ ജെയ്റ്റ്ലി മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.