ബി.ജെ.പിയിൽ തുടരുമെന്ന് സിധുവിെൻറ ഭാര്യ നവജോത് കൗർ
text_fieldsചണ്ഡിഗഢ്: നവജോത് സിങ് സിധു എം.പി സ്ഥാനം രാജിവെച്ച് പാർട്ടി വിെട്ടങ്കിലും താൻ ബി.ജെ.പിയിൽ തുടരുമെന്ന് സിധുവിെൻറ ഭാര്യ നവജോത് കൗർ. ഇതുവരെ ബി.െജ.പിയിൽ നിന്ന് രാജിവെച്ചിട്ടില്ലെന്നും ഇപ്പോഴും തെൻറ മണ്ഡലത്തിന് വേണ്ടി പ്രവർത്തിക്കുന്നതായും നവജോത് കൗർ പറഞ്ഞു.
പഞ്ചാബ് നിയമസഭയിൽ ബി.െജ.പി എം.എൽ.എയാണ് നവജോത് കൗർ. അമൃത്സർ ഇൗസ്റ്റ് മണ്ഡലത്തെയാണ് നവജോത് കൗർ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ ഒന്നിന് എം.എൽ.എ സ്ഥാനം രാജിവെച്ചതായി കൗർ അറിയിച്ചെങ്കിലും പിന്നീട് വിഡ്ഢി ദിനത്തിലെ തമാശയെന്ന് പറഞ്ഞ് തീരുമാനം പിൻവലിക്കുകയായിരുന്നു.
മുൻക്രിക്കറ്റ് താരവും ബിജെപിയുടെ രാജ്യസഭാംഗവുമായിരുന്ന നവജോത് സിങ് സിദ്ദു തിങ്കളാഴ്ചയാണ് എം.പി സ്ഥാനം രാജിവെച്ച് പാർട്ടി വിട്ടത്. ബി.ജെ.പി വിട്ട സിധു പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാവുമെന്ന് സൂചനയുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.