അട്ടിമറിശ്രമം ഭീകരത –തുര്‍ക്കി
text_fieldsന്യൂഡല്‍ഹി: തുര്‍ക്കിയിലെ വിഫല അട്ടിമറിശ്രമം ഭീകരതയാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ആത്മീയ നേതാവ് ഫത്ഹുല്ല ഗുലനെ നാടുകടത്താന്‍ അമേരിക്ക തയാറാകണമെന്നും ഇന്ത്യയിലെ അംബാസഡര്‍ . ഇനിയും ഗുലനെ പുറത്താക്കാന്‍ തയാറാകുന്നില്ളെങ്കില്‍, അദ്ദേഹത്തിന്‍െറ വിധ്വംസക പ്രവര്‍ത്തനത്തിനു പിന്നില്‍ അമേരിക്കക്ക് പങ്കുണ്ടോ എന്ന് സംശയിക്കണമെന്നും ബുറാക് അചബര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭീകരത പ്രോത്സാഹിപ്പിക്കുന്ന ഗുലന്‍െറ മതത്തെക്കുറിച്ച തെളിവുകള്‍ ഇന്ത്യക്കും മറ്റു ലോകരാജ്യങ്ങള്‍ക്കും കൈമാറാന്‍ തുര്‍ക്കി ഉദ്ദേശിക്കുന്നുണ്ടെന്ന് സ്ഥാനപതി കൂട്ടിച്ചേര്‍ത്തു. തുര്‍ക്കിയിലെ ഭീകര ചെയ്തികള്‍ക്ക് പാശ്ചാത്യ രാജ്യങ്ങളുടെ ഒത്താശയുണ്ടെന്ന് സംശയിക്കണം.
പാര്‍ലമെന്‍റ് മന്ദിരം ബോംബിട്ടതും നിരായുധര്‍ക്കു നേരെ വെടിയുതിര്‍ത്തതും ഭീകരതയുടെ തെളിവുകളാണ്. ഫത്ഹുല്ല ഗുലന്‍ നാട്ടില്‍ മടങ്ങിയത്തെി വിചാരണ നേരിടണമെന്ന തുര്‍ക്കിയുടെ കാഴ്ചപ്പാട് സ്ഥാനപതി പങ്കുവെച്ചു. ജനാധിപത്യ ഭരണഘടനയില്‍ ഉറച്ചുനിന്നുകൊണ്ട്, ഭീകരതക്ക് വഴങ്ങാതെ തുര്‍ക്കി മുന്നോട്ടു പോകും. ഇക്കാര്യത്തില്‍ ഇനി തുര്‍ക്കി പഴയ തുര്‍ക്കിയാവില്ല. അട്ടിമറി ശ്രമം നടത്തിയവര്‍ക്ക് തക്ക ശിക്ഷ നല്‍കാന്‍ പാകത്തില്‍ വധശിക്ഷ പുനസ്ഥാപിക്കുന്നതിനെക്കുറിച്ച് ഗൗരവപൂര്‍വം ആലോചിച്ചുവരുന്നുണ്ട്. തുര്‍ക്കിയുടെ വിശ്വാസ്യത യൂറോപ്യന്‍ യൂനിയന് ബോധ്യമുണ്ട്. ഇസ്രായേലുമായുള്ള ബന്ധങ്ങള്‍ വളരെ പെട്ടെന്നുതന്നെ പൂര്‍വസ്ഥിതിയിലാവുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ജഡ്ജിമാരെ പിരിച്ചയച്ചതടക്കം നടപടികള്‍ ഉണ്ടായതെന്നും അംബാസഡര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.