മായാവതിക്കെതിരെ മോശം പരാമര്‍ശം; ലക്നോവില്‍ വന്‍ പ്രക്ഷോഭം
text_fieldsലക്നോ : ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതിയെ വേശ്യയോട് താരതമ്യപ്പെടുത്തിയ ബി.ജെ.പി നേതാവിന്‍റെ പരാമര്‍ശത്തിനെതിരെ ലക്്നോവില്‍ വന്‍ പ്രതിഷേധറാലി. അപകീര്‍ത്തി പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവ് ശങ്കര്‍ സിങ്ങിനെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബി.എസ്.പി പ്രവര്‍ത്തകരും അനുയായികളും തെരുവിലിറങ്ങി. ഹസ്റത്ത്ഗഞ്ചിലെ അബ്ബേദ്കര്‍ പ്രതിമക്ക് മുന്നിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധക്കാര്‍ ശങ്കര്‍ സിങ്ങിന്‍്റെ കോലം കത്തിക്കുകയും ബി.ജെ.പിക്കെതിരായി മുദ്രാവക്യം വിളിക്കുകയും ചെയ്തു. പൊലീസ് ബാരികേഡുകള്‍ പ്രവര്‍ത്തകര്‍ തള്ളിമാറ്റി.
പ്രതിഷേധത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ലക്നോയിലെ പലയിടത്തും കഴിഞ്ഞദിവസം രാത്രി തന്നെ പ്രതിഷേധ പ്രകടനങ്ങളും മാര്‍ച്ചുകളും നടന്നിരുന്നു. അക്രമാസക്തമാകാതിരിക്കാന്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ പുതിയ വൈസ് പ്രസിഡന്‍റ് ആയി നിയമിതനായ ശങ്കര്‍ സിങ് തനിക്ക് ലഭിച്ച സ്വീകരണ പരിപാടിക്കിടെയാണ് വിവാദ പ്രസ്താവന നടത്തിയത്. 'മായാവതി ടിക്കറ്റ് വില്‍ക്കുകയാണ്. കോടികളുമായി ചെന്നാല്‍ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കുകയാണ് അവര്‍ ചെയ്യുന്നത്. മായാവതിയുടെ സ്വഭാവം വേശ്യയുടെ നിലവാരത്തേക്കാള്‍ അധ:പതിച്ചിരിക്കുന്നുവെന്നായിരുന്നു ബി.ജെ.പി നേതാവിന്‍റെ പ്രസ്താവന.
പ്രസ്താവന വിവാദമായതോടെ ശങ്കറിനെ പാര്‍ട്ടി പദവികളില്‍ നിന്നും മാറ്റി മുഖം രക്ഷിക്കാനായിരുന്നു ബി.ജെ.പി നേതൃത്വത്തിന്‍്റെ ശ്രമം.ശങ്കറിന്‍്റെ അഭിപ്രായം പാര്‍ട്ടിക്ക് സ്വീകാര്യമല്ളെന്നും അദ്ദേഹത്തെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കം ചെയ്യുന്നതായും ഉത്തര്‍പ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ അറിയിച്ചിരുന്നു.
ശങ്കര്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം ജനം തെരുവിലിറങ്ങി അക്രമാസക്തമായാല്‍ അവരെ നിയന്ത്രിക്കാന്‍ തനിക്ക് കഴിയില്ളെന്നും മായാവതി രാജ്യസഭയിലും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.